കൊല്ലം: വ്യാജമദ്യ-മയക്കുമരുന്ന് മാഫിയകളെ നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്‍ക്ക് ഏതു സമയത്തും എക്‌സൈസ് വകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നല്‍കുന്നതിനും മദ്യ-മയക്കുമരുന്ന് റാക്കറ്റുകളെക്കുറിച്ചും മയക്കുമരുന്ന് കള്ളക്കടത്ത് നടത്തുന്നതിനെക്കുറിച്ചുമുള്ള വിവരങ്ങള്‍ നല്‍കാനായി കൊല്ലം ജില്ലക്ക് പൊതുവായ 18004255648 എന്ന ടോള്‍ ഫ്രീ ടെലിഫോണ്‍ നമ്പര്‍ എക്‌സൈസ് വകുപ്പിന് അനുവദിച്ചിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് ഇത്തരത്തിലുള്ള പരാതികള്‍ ഈ ടോള്‍ഫ്രീ നമ്പരിലൂടെ അറിയിക്കാം.
















