ന്യൂദല്‍ഹി: പാക്കിസ്ഥാനില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ നാല് ചാവേറുകള്‍ കൊല്ലപ്പെട്ടു. പാക്കിസ്ഥാസനിലെ ക്രിസ്ത്യന്‍ കോളനിയില്‍ അക്രമം നടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് ചാവേറുകളെ സേന വകവരുത്തിയത്.
ആയുധങ്ങളും വെടിമരുന്നുമായാണ് ചാവേറുകള്‍ കോളനിയിലേയ്‌ക്ക് കടന്നു കയറിയത്. തുടര്‍ന്നാണ് ഏറ്റുമുട്ടലുണ്ടായതും നാല് ചാവേറുകള്‍ വധിക്കപ്പെട്ടതും.
അര്‍ദ്ധ സൈനിക വിഭാഗത്തിലെ രണ്ട് സൈനികര്‍, പോലീസ് ഉദ്യോഗസ്ഥന്‍, രണ്ട് സെക്യൂറിറ്റി ഗാര്‍ഡുകള്‍ എന്നിവര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റിട്ടുണ്ട്. സ്ഥിതിഗതികള്‍ നിയന്ത്രണത്തിലാണെന്ന് സുരക്ഷാ സേന അറിയിച്ചു.
















