ഗുരുവായൂര്‍: ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഭക്തജനങ്ങള്‍ക്ക് നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്ക് പ്രോത്സാഹനമാകുന്നത് ഭരണാധികാരികളുടെ അനാസ്ഥയാണെന്ന അഭിപ്രായം വ്യാപകമാണ്. ദേവസ്വം ജീവനക്കാരുടെയും സെക്യൂരിറ്റി ജീവനക്കാരുടെയും പോലീസിന്റെയും ഭാഗത്തുനിന്ന് ഭക്തജനങ്ങള്‍ക്ക് അനുഭവിക്കേണ്ടിവരുന്ന പ്രശ്നങ്ങള്‍ പരിശോധിക്കാനോ നിയമാനുസൃത നടപടികള്‍ സ്വീകരിക്കാനോ ഭരണസമിതി തയ്യാറാകുന്നില്ല അവരുടെ വിമുഖതയാണ്് ഇത്തരത്തിലുള്ള മനുഷ്യാവകാശ ലംഘനങ്ങള്‍ തുടരാനിടയാകുന്നത്്.
ക്ഷേത്രത്തിനകത്തും പുറത്തും ഭക്തജനങ്ങള്‍ അനുഭവിക്കേണ്ടിവരുന്ന ഇത്തരത്തിലുള്ള പ്രശ്നങ്ങളെ സംബന്ധിച്ച് നിരവധി പരാതികള്‍ നേരിട്ടും അല്ലാതെയും ഓഫീസില്‍ ലഭിക്കുന്നുണ്ടെങ്കിലും യാതൊരു നടപടിയും ഉണ്ടാകാറില്ല. ക്ഷേത്രദര്‍ശനത്തിന് വരുന്ന ദേവസ്വം ജീവനക്കാര്‍ പോലും സെക്യൂരിറ്റി ഓഫീസര്‍മാരുടെ തള്ളലില്‍ നിന്നോ പരാക്രമങ്ങളില്‍ നിന്നോ മോചിതരല്ല.
പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയുമടക്കം പരിഹസിക്കുകയും ചെയ്യുന്നത് ഇവരുടെ തൊഴിലാണ്. വിവിധഭാഗങ്ങളില്‍ നിന്ന് എത്തി ചേര്‍ന്ന് ദര്‍ശനത്തിനായി മണിക്കൂറുകള്‍ കാത്ത് നില്ക്കുന്ന ഭക്തരെ യാതൊരു മനസ്സാക്ഷിക്കുത്തുമില്ലാത്തയുമാണ് അവരുടെ പെരുമാറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: