ഗുരുവായൂര്‍: ശ്രീകൃഷ്ണന് മുമ്പില്‍ നാരായണ അര്‍ച്ചന നടത്താന്‍ പൂരക്കളി സംഘം.ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ ഒത്തുചേരുന്നു. ഉത്തരകേരളത്തിലെ ക്ഷേത്രങ്ങളിലേയും കാവുകളിലെയും അനുഷ്ഠാന കലയായ മറുത്തുകളിയും പൂരക്കളിയും ആത്മീയ പരിവേഷം ചോരാതെ താളലയ സൗകുമാര്യത്തോടെ ഗുരുവായൂര്‍ കണ്ണന് മുമ്പാകെ ഒര മണിക്കൂറോളം തിമിര്ത്താടാനാണ് ഒട്ടേറെ വിദഗ്ധര്‍ അടങ്ങിയ പൂരക്കളി സംഘം ഗുരുവായൂരിലേക്ക് യാത്ര തിരിച്ചത്.
കാലിക്കടവ് ഗുരുകുലം സഹൃദയ വേദിയുടെ അഭുമുഖ്യത്തിലുള്ള സംഘം സെപ്റ്റംബര്‍ ഒന്നിന് വൈകുരേം ഏഴു മണി മുതല്‍ ഗുരുവായൂര്‍ ക്ഷേത്ര നടയിലുള്ള മേല്പത്തൂര് ഓഡിറ്റോറിയത്തില്‍ പൂരക്കളിയും മറുത്തുകളിയും അവതരിപ്പിക്കും. സഹൃദയ വേദി പ്രസിഡണ്ട് പി.സി.വിശ്വംഭരന് പണിക്കരുടെ നേതൃത്വത്തിലുള്ള പൂരക്കളി സംഘത്തില്‍ 20 കളിക്കാര്‍ ഉള്‍പ്പെടെ മുപ്പതോളം പേരാണുള്ളത്.
ഇതാദ്യമായി ഗുരുവായൂര്‍ ക്ഷേത്ര നടയില്‍ പൂരക്കളി അവതരിപ്പിക്കാന്‍ ഭാഗ്യം ലഭിച്ചത് കൊഴുമ്മല്‍ ശ്രീ മാക്കീല്‍ മുണ്ട്യ പൂരക്കളി കലാകാരന്മാര്ക്കാണ്. പൂരക്കളി കലാരംഗത്തെ കുലപതി പി. പി. മാധവന് പണിക്കര്‍ പിലിക്കോടും പൂരക്കളിയിലെ പുതിയ വാഗ്ദാനമായ കാടങ്കോട് എം. കുഞ്ഞികൃഷ്ണന് പണിക്കരും തമ്മിലാണ് മറുത്തുകളി അവതരിപ്പിക്കുത്.
പരമശിവന്റെ നേത്രാഗ്നിയില്‍ ചാമ്പലായ കാമദേവനെ പുനര്‍ജനിപ്പിക്കാന്‍ മഹാവിഷ്ണുവിനെ സ്തുതിച്ച് ആടിയ കലയാണ് പൂരക്കളി. നാരായണാ…നാരായണാ…എ വരികളോടെ തുടങ്ങു പൂരക്കളി തുടങ്ങുത് ത െകണ്ണനെ സ്തുതിച്ച് കൊണ്ടാണ്.
ഗുരുവായൂര്‍ കണ്ണന് മുമ്പില്‍ ത െപൂരക്കളിയുടെ ഈ മിത്ത് സമര്‍പ്പിക്കുയാണ് കാസര്‍കോട് ജില്ലയില്‍ നിുള്ള പ്രഗത്ഭര്‍ അടങ്ങു കലാകാരന്മാര്.മുന്‍ വൈസ് ചാന്‍സലര്‍ ഡോ.കെ.കെ.എന്‍ കുറുപ്പിന്റെ നേതൃത്വത്തില്‍ വടകരയിലെ മലബാര്‍ ഇന്‍സ്റ്റിറ്റിയൂ’് ഫോര്‍ റിസര്‍ച്ച് ആന്റ് ഡവലപ്പ്മെന്റ് അധികൃതര്‍ പൂരക്കളി സംഘത്തെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: