കൊല്ലം: ഓണം പ്രമാണിച്ച് ജില്ലയിലെ റേഷന്‍ മൊത്ത-ചില്ലറ വിതരണ കേന്ദ്രങ്ങള്‍, പൊതുവിപണിയിലെ അരി ഉള്‍പ്പടെയുള്ള ആവശ്യസാധനങ്ങളുടെ കച്ചവടസ്ഥാപനങ്ങള്‍, പച്ചക്കറിവ്യാപാര സ്ഥാപനങ്ങള്‍, പാചകവാതക വിതരണ ഏജന്‍സികള്‍, ബേക്കറികള്‍, ഹോട്ടലുകള്‍ എന്നിവിടങ്ങളില്‍ വ്യാപകമായ പരിശോധനകള്‍ നടത്തുന്നതിന് സംസ്ഥാന ജില്ലാ താലൂക്ക് തലങ്ങളില്‍ സ്‌ക്വാഡുകള്‍ രൂപീകരിച്ച് പരിശോധനകള്‍ ആരംഭിച്ചു. പൊതുവിപണിയിലെ വ്യാപാര സ്ഥാപനങ്ങളില്‍ വിലവിവരപ്പട്ടിക പ്രദര്‍ശിപ്പിക്കാതിരിക്കുക, അവശ്യസാധനങ്ങള്‍ക്ക് അമിതമായ വില ഈടാക്കുക തുടങ്ങിയ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നവര്‍ക്കെതിരെ അവശ്യസാധന നിയമപ്രകാരം ശിക്ഷാനടപടികള്‍ സ്വീകരിക്കും. ഓണം പ്രമാണിച്ച് എല്ലാ വിഭാഗങ്ങളിലുംപെട്ട കാര്‍ഡുടമകള്‍ക്ക് ഒരുകിലോ സ്‌പെഷ്യല്‍ പഞ്ചസാര വിതരണം ചെയ്യും. ഓണത്തോടനുബന്ധിച്ച് റേഷന്‍വിതരണം സംബന്ധിച്ചും മറ്റ് പരാതികളും പരിഹരിക്കുന്നതിനായി ജില്ലാ സപ്ലൈ ഓഫീസില്‍ കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനം ആരംഭിച്ചു. പരാതികള്‍ 04742794818 എന്ന നമ്പരിലും താലൂക്ക് സപ്ലൈ ഓഫീസുകളിലും അറിയിക്കാം. ഫോണ്‍: 04742767964(കൊല്ലം), 04762620238(കരുനാഗപ്പള്ളി), 04762830292(കുന്നത്തൂര്‍), 04742454769(കൊട്ടാരക്കര), 04752350020(പത്തനാപുരം), 04752222689(പുനലൂര്‍).
















