ന്യൂദൽഹി: യുദ്ധത്തിന് ഉപയോഗിക്കാവുന്ന എട്ട് മുങ്ങിക്കപ്പലുകൾ പാക്കിസ്ഥാന്‍ ചൈനയിൽ നിന്നും വാങ്ങുന്നു. 2028 ഓടെ ഏകദേശം 500 കോടി ഡോളര്‍ ചെലവിലാകും എട്ടോളം ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹിനികൾ പാക്കിസ്ഥാൻ വാങ്ങുക.
നാല് അന്തര്‍വാഹിനികള്‍ 2018ല്‍ പാക്കിസ്ഥാന് നല്‍കും. മറ്റു നാലെണ്ണം 2023നകം കൈമാറുമെന്നാണ് അറിയാൻ സാധിക്കുന്നത്. പാക്കിസ്ഥാന് ആയുധങ്ങൾ നൽകി വരുന്ന രാജ്യങ്ങളിൽ ഒന്നാമതാണ് ചൈനയുടെ സ്ഥാനം. അതേ സമയം പാക്കിസ്ഥാന്റെയും ചൈനയുടെയും ആയുധ ഇടപാട് ലോക രാജ്യങ്ങളിൽ ഏറെ ഉത്കണ്ഠ ജനിപ്പിച്ചിരിക്കുകയാണ്.
ചൈനയും പാക്കിസ്ഥാനും ആണവായുധ കരാറുകൾ രഹസ്യമായി നടത്തുന്നുണ്ടെന്ന് നേരത്തെ അമേരിക്ക ആരോപിച്ചിരുന്നു. ഇതിനു പുറമെ ഭാരതത്തിന്റെ അതിർത്തി വഴിയുള്ള പാക്-ചൈന സൈനിക നീക്കം വാർത്തകളിൽ സ്ഥാനം പിടിച്ചിരുന്നു.
















