മുന്‍പോട്ടു പോകാനാണ് കനാവെറോയുടെ തീരുമാനം. ഇതിനുള്ള വിശദമായ നടപടിക്രമങ്ങള്‍ എഴുതി തയ്യാറാക്കി, എലിയില്‍ ഇത് വിജയകരമായി പരീക്ഷിച്ചതായും അദ്ദേഹം പറയുന്നു. ഇത് വിജയിക്കാന്‍ 90 ശതമാനത്തിലേറെ സാധ്യതയുണ്ടെന്നും അദ്ദേഹം പറയുന്നു. പദ്ധതി നടപ്പാകുമെങ്കില്‍ 80 ശസ്ത്രക്രിയാ വിദഗ്ധര്‍ അടക്കം 150 വിദഗ്ധര്‍ വേണം, 20 കോടി ഡോളറാണ്(1340 കോടി രൂപ)ചെലവ്.
36 മണിക്കൂറാണ് ഓപ്പറേഷന്‍. വലേറിയെ പത്തു ഡിഗ്രി സെല്‍ഷ്യസില്‍ തണുപ്പിച്ച് കോശങ്ങള്‍ മണിക്കൂറുകളോളം നശിക്കാതെയിരിക്കുന്ന അവസ്ഥയില്‍ എത്തിച്ച ശേഷമാകും ഇത്. സുതാര്യമായ വജ്രക്കത്തി ഉപയോഗിച്ചാകും തലകളും അവയവങ്ങളും സുഷുമ്‌നയും മുറിച്ചുമാറ്റുക.പ്രത്യേക ക്രെയിന്‍ ഉപയോഗിച്ചാകും തല മാറ്റിപ്പിടിപ്പിക്കുക.പോളിഎത്തിലിന്‍ ഗ്‌ളൈക്കോള്‍ കൊണ്ടാകും സുഷുമ്‌ന കൂട്ടിച്ചേര്‍ക്കുക. പിന്നെ മറ്റേ ശരീരത്തില്‍ നിന്നുള്ള പേശികളും രക്തക്കുഴലുകളും തുന്നിച്ചേര്‍ക്കും. മാസങ്ങളോളം അബോധാവസ്ഥയിലാകും. ഇലക്‌ട്രോഡുകള്‍ വച്ച് സുഷുമ്‌നയെ ഉദ്ദീപിപ്പിക്കും.
ആയിരം എലികളുടെ തലമാറ്റി
റെന്‍ ചില്ലറക്കാരനല്ല. ആയിരം എലികളുടെ തലമാറ്റി വച്ചിട്ടുള്ള ചൈനക്കാരന്‍ ഒരെലിയുടെ തലമാറ്റാന്‍ പത്തു മണിക്കൂറാണ് എടുക്കുന്നത്.
















