തൃശൂര്‍: ചില രാഷ്ട്രീയ ട്രേഡ് യൂണിയനുകള്‍ നാളെ ആഹ്വാനം ചെയ്തിട്ടുളള പൊതു പണിമുടക്കില്‍ നിന്നും ബിഎംഎസ് വിട്ടുനില്‍ക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
പണിമുടക്കിന് ആധാരമായ ആവശ്യങ്ങളില്‍ മിക്കതും കേന്ദ്രസര്‍ക്കാര്‍ അംഗീകരിച്ചതിനാലാണ് ബിഎംഎസ് പണിമുടക്കില്‍ നിന്നും വിട്ട് നില്‍ക്കുന്നത്. ബോണസ് പരിധി ഉയര്‍ത്തിയത് ഉയര്‍ത്തിയതും മിനിമം വേതനം 10350 രൂപയാക്കി നിശ്ചയിച്ചതും, അസംഘടിത മേഖലയിലെ തൊഴിലാളികളെ സാമൂഹ്യ സുരക്ഷ പദ്ധതിയില്‍ ഉള്‍പ്പെടുത്തുവാനുളള തീരുമാനവും സ്വാഗതാര്‍ഹമാണ്.
കരാര്‍ തൊഴിലാളികളെ സ്ഥിരപ്പെടുത്തുവാനുളള നടപടികള്‍ ത്വരിതപ്പെടുത്തുമെന്നുളള കേന്ദ്രത്തിന്റെ തീരുമാനം വര്‍ഷങ്ങളായി തൊഴിലാളി സംഘങ്ങള്‍ ഉന്നയിക്കുന്ന പ്രധാനപ്പെട്ട ആവശ്യമാണ് ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ പ്രേരിതമായ പണിമുടക്കില്‍ നിന്നും ബിഎംഎസ് വിട്ട് നില്‍ക്കുന്നതെന്ന് പ്രസിഡണ്ട് എ.സി. കൃഷ്ണനും, സെക്രട്ടറി എം.സി ഉണ്ണികൃഷ്ണനും അറിയിച്ചു.
കേരളത്തില്‍ സര്‍വ്വീസ് മേഖലയില്‍ ജീവനക്കാരെ ബാധിക്കുന്ന നിരവധി പ്രശ്നങ്ങള്‍ നിലനില്‍ക്കെ അത് പരിഹരിക്കപ്പെടുന്നതിന് യാതൊരു പ്രക്ഷോഭവും സംഘടിപ്പിക്കാതെ ദേശീയ പണിമുടക്കിന് ചില തൊഴിലാളി സംഘടനകള്‍ ഇറങ്ങിയിട്ടുള്ളത് രാഷ്ട്രീയ പ്രേരിതമാണെന്ന് ഫെറ്റോ തൃശൂര്‍ ജില്ല സെക്രട്ടറി കുറ്റപ്പെടുത്തി.
വിവിധ മേഖലകളില്‍ മുന്‍സര്‍ക്കാരുകളില്‍ നിന്നും വ്യത്യസ്തമായി തൊഴിലാളികള്‍ക്കും, ജീവനക്കാര്‍ക്കും കൂടുതല്‍ മെച്ചപ്പെട്ട ആനുകൂല്യങ്ങളും പദ്ധതികളുമായി മുന്നോട്ട് പോകുന്ന കേന്ദ്രസര്‍ക്കാറിനെതിരെ നാളെ ആഹ്വാനം ചെയ്തിട്ടുളള ഇടത്-വലത് മുന്നണികളുടെ പണിമുടക്കില്‍ ബിഎംഎസിന്റെ കീഴിലുളള സര്‍വ്വീസ് സംഘടനകള്‍ പങ്കെടുക്കില്ലെന്ന് അദ്ദേഹം അറിയിച്ചു.
ജില്ല പ്രസിഡണ്ട് എം.എസ്. ഗോവിന്ദന്‍കുട്ടി.എന്‍.എ. അനില്‍കുമാര്‍, സി.വി.രാജീവന് മാസ്റ്റര്‍, എം.എസ്. മോഹനപ്രസാദ്, സി.മനോജ്, കെ.ആര്. ശശിധരന്, കെ.കെ.ഗിരീഷ്കുമാര്‍,എം.കെ.നരേന്ദ്രന് തുടങ്ങിയവര്‍ സംസാരിച്ചു.
സംസ്ഥാനത്തെ സിവില്‍ സര്‍വ്വീസ് മേഖലയില്‍ പണിമുടക്കുവാനുളള ഒരുവിഭാഗം സര്‍വ്വീസ് സംഘടനകളുടെ ആഹ്വാനം ജീവനക്കാര്‍ തളളിക്കളയണമെന്ന് എന്‍ജിഒ സംഘ് ജില്ല പ്രവര്‍ത്തക യോഗം ആവശ്യപ്പെട്ടു. ജനങ്ങളുടെ പേര് പറഞ്ഞ് ഓണാഘോഷം വിലക്കിയ സര്‍ക്കാര്‍, പണിമുടക്കില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്ക് വേണ്ട സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു.
കൊടകര : സെപ്തംബര്‍ 2 ന് കേന്ദ്ര ട്രേഡ് യൂണിയനുകള്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന പണിമുടക്കില്‍ നിന്ന് ബി.എം.എസ്. പിന്മാറിയ സാഹചര്യത്തില്‍ അപ്പോളോ ടയേഴ്സില്‍ ബി.എം.എസ്. യൂണിയനില്‍പ്പെട്ട തൊഴിലാളികള്‍ ജോലിക്ക് കയറുമെന്ന് അപ്പോളോ ടയേഴ്സ് മസ്ദൂര്‍ സംഘം (ബി.എം.എസ്) ജനറല്‍ സെക്രട്ടറി ടി.സി. സേതുമാധവന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: