കോട്ടയം: കോട്ടയം പട്ടണത്തിലെ ഈ വര്‍ഷത്തെ അത്തച്ചമയം 4ന് വൈകിട്ട് പോലീസ് പരേഡ് ഗ്രൗണ്ടില്‍നിന്നാരംഭിച്ച് കെ.കെ.റോഡുവഴി തിരുനക്കര ക്ഷേത്രമൈതാനത്ത് സമാപിക്കും. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നും മലയാളത്തനിമയുള്ള നാടന്‍കലാരൂപങ്ങള്‍ ഘോഷയാത്രയില്‍ പ്രദര്‍ശിപ്പിക്കും. കൊല്ലം സ്വദേശി ജെ.ഡി.ഗോപന്റെ ഹൈഡ്രോളിക് ലോറി പ്ലോട്ടുകള്‍ ഘോഷയാത്രയുടെ പ്രത്യേകതയായിരിക്കും. തൃശ്ശൂരില്‍നിന്നും അമ്പതുപേരോളം പങ്കെടുക്കുന്ന പുലികളി, തെയ്യം, കലാരൂപങ്ങള്‍, പഞ്ചവാദ്യം, ശിങ്കാരിമേളം, ബാന്‍ഡ് സെറ്റ്, പാളപ്പടയണി തുടങ്ങിയവയാണ് ഘോഷയാത്രയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന മറ്റ് പ്രധാന കലാരൂപങ്ങള്‍. മന്നം സാംസ്‌കാരിക സമിതി, കോട്ടയം നഗരസഭ, കോട്ടയം പ്രസ്‌ക്ലബ് എന്നിവരായിരിക്കും മുഖ്യസംഘാടകര്‍. ആഘോഷകമ്മിറ്റി ചെയര്‍മാന്‍ വി.എന്‍.വാസവന്‍ അദ്ധ്യക്ഷത വഹിച്ചു. എസ്.ജയകൃഷ്ണന്‍, ആര്‍.വേണുഗോപാല്‍, ടി.സി.ഗണേഷ്, ജയകുമാര്‍ തിരുനക്കര, കെ.ജി. ഉദയശങ്കര്‍ എന്നിവര്‍ പങ്കെടുത്തു.
















