രാമപുരം: കോട്ടമല പാറമട പ്രശ്‌നം ഭരണസമിതിയില്‍ ഭിന്നത രൂക്ഷമാക്കി. പാറമട വിഷയത്തില്‍ ജനങ്ങള്‍ക്കുള്ള ആശങ്കകളും സംശയങ്ങളും നീക്കുവാന്‍ പഞ്ചായത്ത് ഭരണസമിതി നടപടി സ്വീകരിക്കണമെന്ന് കോണ്‍ഗ്രസ് നേതൃത്വയോഗം ആവശ്യപ്പെട്ടു.
പാറമട മുതലാളിയ്‌ക്ക് ആനുകൂലമായുള്ള കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ ശക്തമായ നിലപാട് സ്വീകരിക്കണമെന്നും ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന നിലപാടുകള്‍ കൈകൊള്ളണമെന്നും യോഗം ആവശ്യപ്പെട്ടു. പഞ്ചായത്ത് രൂപം നല്‍കിയ ടാക്‌സ് ഫോഴ്‌സില്‍ വാര്‍ഡ് മെമ്പറെയും സമരസമിതി പ്രവര്‍ത്തകരെയും ഉള്‍പ്പെടുത്തണമെന്നും അല്ലാത്തപക്ഷം കോണ്‍ഗ്രസ് പിന്തുണ പിന്‍വലിക്കണമെന്നും നേതാക്കള്‍ പറഞ്ഞു. പഞ്ചായത്ത് ഓഫീസിനുള്ളില്‍ കടന്ന് സാമൂഹ്യവിരുദ്ധര്‍ പഞ്ചായത്ത് മെമ്പര്‍മാരെ കൈയ്യേറ്റം ചെയ്തതിനെയും യോഗം അപലപിച്ചു. പാറമടവിരുദ്ധ സമരസമിതിയ്‌ക്ക് പിന്തുണ നല്‍കുവാനും തീരുമാനിച്ചു.
യോഗത്തില്‍ കെ.പി.സി.സി. വക്താവ് ജോസഫ് വാഴയ്‌ക്കന്‍, ഡി. പ്രസാദ് ഭക്തവിലാസ്, അഡ്വ.ബിജു പുന്നത്താനം, കെ. കുര്യന്‍ കട്ടക്കയം, സി.റ്റി. രാജന്‍, റോയി മാത്യു, മോളി പീറ്റര്‍, അനിത രാജു, റോബി ഊടുപുഴ, ഷൈനി സന്തോഷ്, പി.എസ്. രാജപ്പന്‍, അരുണ്‍ ബേബി, ജമിനി സിന്നി, ജാന്‍സി ഫീലിപ്പോസ്, സോണി ജോണി, ബെന്നി കുളക്കാട്ടോലില്‍, വിന്‍സെന്റ് മാടവന, ജോണി പള്ളിയാരടി, സന്തോഷ് കിഴക്കേക്കര, രാജേഷ് കൊട്ടിച്ചേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.
















