കട്ടപ്പന: കള്ളനോട്ട് പോലിസ് കസ്റ്റഡിയില്‍ വാങ്ങിയ പ്രതിയെ തെളിവെടുപ്പിനായി ബാംഗ്ലൂരിലെത്തിച്ചു.
പുറ്റടി കടിയന്‍കുന്നില്‍ രവീന്ദ്രനെയാണ് (56) കട്ടപ്പന പോലീസ് ഇന്നലെ കസ്റ്റഡിയില്‍ വാങ്ങിയത്. ഏതാനും നാളുകളായി ഇയാള്‍ ബാംഗ്ലൂര്‍ കേന്ദ്രമാക്കിയാണ് പ്രവര്‍ത്തിച്ചിരുന്നതെന്നതിനാല്‍ പ്രതിയെ ഇവിടെയെത്തിച്ച വിവരം ശേഖരിക്കാനാണ് പോലീസ് പദ്ധതി.
കട്ടപ്പന എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയുമായി ബാംഗ്ലൂരിലേക്ക് പോയിരിക്കുന്നത്.
















