അഞ്ചല്‍: പുതിയ വീടിന്റെ നിര്‍മ്മാണം നടത്തുന്നതിന് കരാറേറ്റെടുത്തവരെ വീട്ടുടമയും കൂട്ടാളികളും ചേര്‍ന്ന് മര്‍ദ്ദിച്ചെന്ന് കരാറുകാരായ അയിലറ രണ്ടേക്കര്‍ സൗപര്‍ണ്ണികയില്‍ രാജുവും ഭാര്യ സജിതയും പത്രസമ്മേളനത്തില്‍ പറഞ്ഞു.
കഴിഞ്ഞ ഫെബ്രുവരി അഞ്ചിന് സജിത പുതിയ വീട് നിര്‍മ്മിക്കുന്നതിനുള്ള കരാര്‍ പത്തടി സ്വദേശിയുമായി ഒപ്പിട്ടത്. ആകെ 71000 രൂപയുടെ കരാറാണ്. അഡ്വാന്‍സായി 150000 രൂപാ കൈപ്പറ്റി. തുടര്‍ന്ന് നിര്‍മ്മാണ പുരോഗതിയനുസരിച്ച് തുക തവണകളായി നല്‍കാമെന്നായിരുന്നു വ്യവസ്ഥ.
ബേസ്‌മെന്റ് പണി തീര്‍ക്കുകയും തുടര്‍ന്നുള്ള പണിക്ക് സാധനങ്ങള്‍ ഇറക്കിയിടുകയും ചെയ്തു. കരാര്‍പ്രകാരം വീട്ടുടമ തരാനുള്ള തുക ആവശ്യപ്പെട്ടപ്പോള്‍ തരാതിരിക്കുകയും അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ട് തുടര്‍ന്നുള്ള നിര്‍മ്മാണം നടത്തുന്നതറിഞ്ഞെത്തിയ തങ്ങളെ കെട്ടിട നിര്‍മ്മാണ സാമഗ്രികളുപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചു. ഏരൂര്‍ പോലീസിലും അഞ്ചല്‍ സിഐയ്‌ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് ഇവര്‍ ആരോപിച്ചു. പത്രസമ്മേളനത്തില്‍ പ്രൈവറ്റ് ബില്‍ഡിംഗ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ അഞ്ചല്‍ മേഖല ഭാരവാഹികളായ വി.ഒ.ജയന്തുലാല്‍, ടി.ഗിരീഷ്‌കുമാര്‍ എന്നിവരും സംബന്ധിച്ചു.
















