തവനൂര്‍: നിളാതീരത്തിന് ഉത്സവ നിമിഷങ്ങള്‍ സമ്മാനിച്ച് കേരളാഗാന്ധി കെ.കേളപ്പന്റെ 125-ാം ജന്മദിനം ആഘോഷിച്ചു. നിളാവിചാരവേദിയാണ് പരിപാടി സംഘടിപ്പിച്ചത്. രാവിലെ ഒന്‍പതിന് സമാധി സ്ഥലത്ത് പുഷ്പാര്‍ച്ചനയും തുടര്‍ന്ന് തവനൂര്‍ കെഎംജിവിഎച്ച്എസ്എസ് സ്കൂളിലെ ഗാന്ധിയന്‍ പഠനവിഭാഗം വിദ്യാര്‍ത്ഥികള്‍ ശാന്തിയാത്രയും നടത്തി.
അനുസ്മരണ സമ്മേളനം തവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സുബ്രഹ്മണ്യന് ഉദ്ഘാടനം ചെയ്തു. കെ.യു.ഗംഗാധരന് അദ്ധ്യക്ഷത വഹിച്ചു. കെ.ബാലന് അനുസ്മരണ പ്രഭാഷണം നടത്തി. ബിജെപി ജില്ലാ പ്രസിഡന്റ് കെ.രാമചന്ദ്രന്, എം.വി.രഘുനന്ദന്, ഉദയകുമാര്‍, ഗാന്ധിയന്‍ കെ.സുകുമാരന്‍, പ്രൊഫ,ടി.പി.ഹബീബ് റഹ്മാന്, കെ.യു.ഉണ്ണികൃഷ്ണന്, കെ.മുരളി, മോഹനന്, വിപിന്‍ കൂടിയേടത്ത് എന്നിവര്‍ സംസാരിച്ചു.
കേളപ്പജിയുടെ ജന്മദിനം മുതല്‍ സമാധിദിനമായ ഓക്ടോബര്‍ ഏഴുവരെ നിളാവിചാര വേദി വിവിധ പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഗാന്ധിജയന്തിയായ ഓക്ടോബര്‍ രണ്ടിന് കേളപ്പജി വരകളിലൂടെ എന്ന വിഷയത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഏകദിന ക്യാമ്പ് നടത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: