കോഴിക്കോട്: ശബരിമലയെ കച്ചവടവല്‍ക്കരിക്കാനുള്ള ശ്രമത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്ന് പയ്യാനക്കല്‍ അയ്യപ്പഭക്ത സമിതി വാര്‍ഷിക ജനറല്‍ ബോഡി യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
ഭക്തരെ ചൂഷണം ചെയ്യാ ന്‍ പുതിയ മാര്‍ഗ്ഗങ്ങള്‍ തേടുന്നവരുടെ അപ്രായോഗിത ചിന്തയാണ് പണം കൈപ്പറ്റിയുള്ള ദര്‍ശനവും റോപ്പ് വേയും. ആചാരങ്ങള്‍ മാറ്റി മറിച്ച് ശബരിമലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ക്ക് മുന്നില്‍ ദേവസ്വം ബോര്‍ഡ് നോക്കുകുത്തിയാവരുതെന്നും യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ പി.കെ. ഹരിദാസന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്ടമ്പുള്ളി ശങ്കരന്‍, കുന്നോത്ത് ഗോപാലകൃഷ്ണന്‍, പാലാട്ട് സര്‍വ്വോത്തമന്‍, ടി. പി. നവജ്യോത് എന്നിവര്‍ സംസാരിച്ചു. പി. സുനില്‍കുമാര്‍ സ്വാഗതവും വാഴയില്‍ കിഷോര്‍കുമാര്‍ നന്ദിയും പറഞ്ഞു. ചിത്രരചനയില്‍ സമ്മാനാര്‍ഹനായ പിലാക്കാട്ട് ശബരീകൃഷ്ണനെ ആദരിച്ചു.
ഭാരവാഹികളായി പുത്തരിക്കാട്ട് ഹരിദാസന്‍ (പ്രസിഡന്റ്), പിലാക്കാട്ട് സുനില്‍, പേരോത്ത് റിജേഷ് (വൈസ് പ്രസിഡന്റുമാര്‍), പുത്തന്‍പുരയില്‍ സുനില്‍കുമാര്‍ (സെക്രട്ടറി), പി.കെ. സുജിത്കുമാര്‍, ടി. പി. നവജ്യോത്, സി.വി. സലേഷ്, പയ്യാനക്കല്‍ അരുണ്‍ (ജോയിന്റ് സെക്രട്ടറിമാര്‍), വാഴയില്‍ കിഷോര്‍കുമാര്‍ (ട്രഷറര്‍).
















