Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

പിന്നില്‍ സിപിഎം നേതാക്കളെന്ന് ആരോപണം; തനിച്ചു താമസിക്കുന്ന വീട്ടമ്മയ്‌ക്ക് ഊരുവിലക്കെന്ന് പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 10:45 pm IST
in Pathanamthitta

കോഴഞ്ചേരി : തനിയെ താമസിക്കുന്ന വിധവയായ വീട്ടമ്മയ്‌ക്ക് സിപിഎം നേതാക്കളുടെ ഒത്താശയോടെ ഊരുവിലക്കെന്ന് പരാതി. മല്ലപ്പുഴശ്ശേരി, പുന്നയ്‌ക്കാട്, പട്ടാഴിയില്‍ പരേതനായ രാജപ്പന്റെ ഭാര്യ രാധയാണ് ദുരിത ജീവിതത്തെക്കുറിച്ച് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. വ്യോമസേനയില്‍ ഉദ്യോഗസ്ഥനായ മകന്‍ മുഖാന്തിരം നല്‍കിയ പരാതികള്‍ക്കുപോലും സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തിന് മുമ്പില്‍ ഫലമുണ്ടായില്ല.

കഴിഞ്ഞ നാലുവര്‍ഷത്തിലധികമായി ബന്ധുക്കളും സമീപവാസികളും ചേര്‍ന്നാണ് വീടിനും വസ്തുക്കള്‍ക്കും നേരെ അക്രമം ആരംഭിച്ചത്. പിന്നീടിത് നേരിട്ടും ഫോണ്‍ മുഖേനയും ഉള്ള ഭീഷണിയിലേക്ക് തിരിയുകയായിരുന്നു. ഇത് സംബന്ധിച്ച് ആറന്മുള പോലീസ് മുതല്‍ ഉന്നത തലം വരെ പരാതി നല്‍കിയെങ്കിലും , സിപിഎമ്മിന്റെയും നേതാക്കളുടെയും സമ്മര്‍ദ്ദത്തിന്റെ മുമ്പില്‍ ഇതൊന്നും വിലപ്പോയില്ല. വീട്ടിലേക്കുള്ള വഴി മണ്ണുമാന്തി ഉപയോഗിച്ചും കരിങ്കല്ല് ഇറക്കിയുംതടസ്സപ്പെടുത്തുന്നു. റോഡ് നിര്‍മ്മിക്കുന്നതിന് നിയമ പ്രകാരമുള്ള സ്ഥലം വിട്ടുനല്‍കാന്‍ തയ്യാറായെങ്കിലും അയല്‍ക്കാര്‍ കൈയ്യേറ്റം നടത്തുകയായിരുന്നു. ഇതിനെതിരെ പത്തനംതിട്ട കോടതിയില്‍ നിന്നും സ്‌റ്റേ സമ്പാദിച്ചെങ്കിലും ഇതും ഇക്കൂട്ടര്‍ വക വെച്ചില്ല. ഇതിനിടെ തങ്ങളുടെ ഉടമസ്ഥതയിലുള്ള വസ്തു മറ്റൊരാളുടേതെന്ന് ചൂണ്ടിക്കാട്ടി ആര്‍ഡിഒ യ്‌ക്ക് പരാതി നല്‍കി. അന്വേഷണത്തില്‍ ഇത് വ്യാജ പ്രമാണം ചമച്ചതാണെന്ന് കണ്ടെത്തുകയും ചെയ്തു. ഈ വിധി വന്നതോടെ സാമൂഹ്യ വിരുദ്ധരെയും ഗുണ്ടകളെയും വിട്ട് പല തവണ നേരിട്ട് ആക്രമണത്തിന് മുതിര്‍ന്നു. പുരയിടത്തില്‍ ഉണ്ടായിരുന്ന തെങ്ങ് ആഞ്ഞിലി ഇതര വൃക്ഷങ്ങള്‍ എന്നിവ ജെസിബി ഉപയോഗിച്ച് നശിപ്പിച്ചു. അതിര്‍ നിശ്ചയിച്ചിരുന്ന സര്‍വ്വേ കല്ലുകള്‍ ഇളക്കി മാറ്റിയതോടെ വീണ്ടും ആറന്മുള പോലീസില്‍ പരാതി നല്‍കി. ഇതിലും കാര്യമായ നടപടി ഉണ്ടായില്ല. ജില്ലാ സര്‍വ്വേയറുടെ ഒത്താശയോടെ സ്ഥലം വീണ്ടും അളപ്പിക്കാനും കൈയ്യേറാനും നീക്കം എതിര്‍ കക്ഷികള്‍ നടത്തിച്ചെങ്കിലും ജില്ലാ കളക്ടര്‍ക്ക് നല്‍കിയ പരാതിയെ തുടര്‍ന്ന് നിര്‍ത്തി വെച്ചു. ഇതുമായി ബന്ധപ്പെട്ട് വീണ്ടും കോടതി കയറേണ്ടിയും വന്നു. ഇതില്‍ പ്രതിഷേധിച്ച് വീണ്ടും തന്റെ വീട്ടിലേക്കുള്ള വഴി കല്ലിറക്കി അടയ്‌ക്കുകയായിരുന്നുവെന്ന് രാധ പറയുന്നു. ആര്‍ഡിഒ യുടെ നിര്‍ദ്ദേശപ്രകാരം വീണ്ടും വില്ലേജ് ഓഫീസറെത്തി സ്ഥലത്തിന് അതിര്‍ത്തി നിശ്ചയിച്ചു. ഇതിനെ തുടര്‍ന്ന് ക്രൂരമായ മര്‍ദ്ദനമേറ്റ താന്‍ ഒരാഴ്ചയിലധികം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നെന്നും രാധാരാജപ്പന്‍ കോഴഞ്ചേരിയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. വനിത സെല്ലിലും ഇത് സംബന്ധിച്ച് പരാതി നല്‍കിയെങ്കിലും കാര്യമായ നടപടി ഉണ്ടായില്ല. വിവരാവകാശ നിയമപ്രകാരം അപേക്ഷ നല്‍കിയെങ്കിലും വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്ന മറുപടിയാണ് ലഭിച്ചത്. ഇതേ തുടര്‍ന്ന് വനിത കമ്മീഷനിലും പരാതി നല്‍കി. ഇതിനിടെ വീണാ ജോര്‍ജ്ജ് എംഎല്‍എയ്‌ക്കും വിശദാംശങ്ങള്‍കാണിച്ച് പരാതി നല്‍കി. ആദ്യം അനുഭാവപൂര്‍വ്വ പരിഗണിക്കാം എന്നു പറഞ്ഞെങ്കിലും പിന്നീടൊന്നും ഉണ്ടായില്ല. സിപിഎം നേതാവ് എം.എം. മണി എംഎല്‍എ യുടെ നിര്‍ദ്ദേശപ്രകാരമാണ് പോലീസും മറ്റും ഇക്കാര്യത്തില്‍ നടപടിയെടുക്കുന്നതെന്ന് രാധാരാജപ്പന്‍ ആരോപിച്ചു. സിപിഎം പ്രാദേശിക നേതാവും എംഎല്‍എയും പ്രതികള്‍ക്ക് ഒപ്പം നില്‍ക്കുകയും സഹായിക്കുകയും ചെയ്യുന്നതിനാല്‍ തനിക്ക് ജീവിതം മുന്നോട്ടുകൊണ്ടുപോകാന്‍ നിവൃത്തിയില്ലെന്നും അവര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്റെ പെണ്‍കെണിയില്‍ വീണോ? ഇന്ത്യന്‍ വ്യോമസേനയിലെ യുവാവ് വ്യോമസേനയിലെ വിന്യാസങ്ങളും കെട്ടിടവിവരങ്ങളും കൈമാറി

India

ലോകത്തിന് ആശ്വാസം, എണ്ണവില പത്ത് ശതമാനം ഇടിഞ്ഞു; അഞ്ച് ദിവസം ഇറാന്റെ ഊര്‍ജ്ജകേന്ദ്രങ്ങള്‍ ആക്രമിക്കില്ലെന്ന് ട്രംപിന്റെ പ്രഖ്യാപനം ആശ്വാസമായി

Kerala

ബിജെപി വിജയം വികസനം ത്വരിതപ്പെടുത്തും: രാജീവ് ചന്ദ്രശേഖർ

Local News

യാത്രക്കാരിയോട് അപമര്യാദയായി പെരുമാറിയ ഓട്ടോ ഡ്രൈവർ പോലീസ് പിടിയിൽ

World

തിരിച്ചടിക്കാനുള്ള ഇറാന്റെ ശക്തമായ ഉദ്ദേശ്യം കണ്ടപ്പോൾ അമേരിക്ക പിന്മാറി, ട്രംപുമായി ഒരു ചർച്ചയും നടന്നിട്ടില്ല : ടെഹ്‌റാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇറാന്‍ യുദ്ധം: ലോകം ഇന്ധനക്ഷാമത്താല്‍ വലയുമ്പോള്‍ ഇന്ത്യയിലെ ജനങ്ങളുടെ ഊർജസുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി മോദി

ബംഗ്ലാദേശ് പ്രധാനമന്ത്രി, പാകിസ്ഥാന്‍ പ്രധാനമന്ത്രി, ശ്രീലങ്കന്‍ പ്രസിഡന്‍റ് (ഇടത്ത് നിന്നും വലത്തോട്ട്) മോദി (വലത്തേയറ്റം)

പാകിസ്ഥാനും ശ്രീലങ്കയും നേപ്പാളും പെട്രോളിനും ഡീസലിനും കുത്തനെ വില കൂട്ടി, കുലുങ്ങാതെ മോദി, ഇന്ത്യയില്‍ പെട്രോള്‍ പഴയ വിലയില്‍ സുലഭം

തമിഴ്നാട്ടിൽ എൻഡിഎയുടെ സീറ്റ് വിഭജന ചർച്ചകൾ അന്തിമമായി ; സഖ്യം തിരഞ്ഞെടുപ്പിൽ വിജയിക്കുമെന്ന് നേതാക്കൾ

പ്രയാഗ്‌രാജിൽ കോൾഡ് സ്റ്റോറേജ് തകർന്ന് നാല് പേർ മരിച്ചു , അമോണിയ ചോർച്ചയുണ്ടെന്ന് സംശയം

പ്രധാനമന്ത്രി മോദി ഈ വർഷം റഷ്യ സന്ദർശിക്കുമെന്ന് സെർജി ലാവ്‌റോവ് : ഇരു രാജ്യങ്ങളും തമ്മിലുള്ളത് പതിറ്റാണ്ടുകളുടെ ബന്ധമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രി

കുവൈറ്റിൽ വീണ്ടും ഒരു എഫ്-15 വിമാനം തകർന്നുവീണു ? മിഡിൽ ഈസ്റ്റ് സംഘർഷം രൂക്ഷമാകുന്നതിനിടെ വീഡിയോ വൈറൽ

മു​സ്‌​ലിംലീ​ഗ് മ​തേ​ത​ര​മെ​ങ്കി​ൽ, ജ​മാ​അ​ത്തെ ഇ​സ്ലാ​മി​യെ പിന്താങ്ങുന്ന​ ​സ​തീ​ശ​ന്‍ മ​തേ​ത​ര​നെങ്കില്‍ ​ഞാനും മ​തേ​ത​രന്‍​: ബി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ

‘അവരുടെ ത്യാഗം ഇന്ത്യയെ പ്രചോദിപ്പിക്കുന്നു’: ഷഹീദ് ദിവസിൽ ഭഗത് സിംഗ്, രാജ്ഗുരു, സുഖ്ദേവ് എന്നിവർക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി

ഹോർമുസ് കടലിടുക്ക് താണ്ടാൻ രണ്ട് ഇന്ത്യൻ കപ്പലുകൾ കൂടി തയ്യാർ : ജഗ് വസന്ത്, പൈൻ ഗ്യാസ് എന്നിവ ഇന്ധനവുമായി രാജ്യത്തെത്തും

പ്രിയദർശന്റെ നൂറാമത് ചിത്രത്തിൽ മോഹൻലാൽ നായകൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.