തൃശൂര്‍: വിവിധ ക്ഷേമ പദ്ധതികളെക്കുറിച്ച് അറിവ് ഉണ്ടായാല്‍ മാത്രമേ ആനുകൂല്യങ്ങള്‍ നേടിയെടുക്കാന്‍ ജനങ്ങള്‍ക്ക് സാധിക്കൂ എന്ന് സി.എന്‍. ജയദേവന് എം.പി. അഭിപ്രായപ്പെട്ടു. കേന്ദ്രാവിഷ്കൃത പദ്ധതികളെക്കുറിച്ച് ഫീല്‍ഡ് പബ്ലിസിറ്റിയും ഡി.എ.വി.പി. യും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന ബോധവല്‍ക്കരണ പരിപാടി അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനങ്ങളെ ശാക്തീകരിക്കുന്നതില്‍ ഫീല്‍ഡ് പബ്ലിസിറ്റിയും ഡി.എ.വി.പി. യും പോലുള്ള മാധ്യമസ്ഥാപനങ്ങളും നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു.
അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സൂര്യ ഷോബി അധ്യക്ഷത വഹിച്ചു. ഫീല്‍ഡ് പബ്ലിസിറ്റി ഡയറക്ടറേറ്റ് കേരള- ലക്ഷദ്വീപ് റീജിണല്‍ ഡയറക്ടര്‍ എസ്. സുബ്രഹ്മണ്യന് മുഖ്യ പ്രഭാഷണം നടത്തി. എറണാകുളം ഫീല്‍ഡ് പബ്ലിസിറ്റി അസിസ്റ്റന്റ് ഡയറക്ടര്‍ കെ.എ. ബീന, അവിണിശേരി ഗ്രാമ പഞ്ചായത്ത് ക്ഷേമ കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് പി. എന്‍. സുനില്‍ കുമാര്‍, അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത് സിഡിഎസ് ചെയര്‍ പേഴ്സണ്‍ കെ.ജി. വനജകുമാരി തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ചു. ഫീല്‍ഡ് പബ്ലിസിറ്റി തൃശൂര്‍ യൂണിറ്റ് അസിസ്റ്റന്‍് ഡയറക്ടര്‍ ജോര്‍ജ്ജ് മാത്യു സ്വാഗതവും ഡിഎവിപി ഫീല്‍ഡ് എക്സിബിഷന് ഓഫീസര്‍ എല്‍.സി. പൊന്നുമോന് നന്ദിയും പറഞ്ഞു.
ഉദ്ഘാടനത്തെതുടര്ന്ന് സ്വച്ഛ് ഭാരത് മിഷനെക്കുറിച്ച് ശുചിത്വ മിഷന് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ആര്. രവിരാജ് ക്ലാസ് എടുത്തു. ആഗസ്റ്റ് 31 ന് തീയതി സാമ്പത്തിക സാക്ഷരത, വിവിധ ഇന്‍ഷുറന്‍സ് പദ്ധതികള്‍, ഗ്രാമീണ സ്വയം തൊഴില്‍ പരിശീലനം എന്നിവയെക്കുറിച്ച് ക്ലാസുകള്‍ നടക്കും. സമാപന ദിനമായ സെപ്തംബര്‍ ഒന്നിന് സ്വാതന്ത്ര്യ ലബ്ദിയുടെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് കേന്ദ്ര ഗാന നാടക വിഭാഗത്തിന്റെ പ്രത്യേക കലാ പരിപാടികള്‍ ഉണ്ടായിരിക്കും. അവിണിശ്ശേരി ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടക്കുന്ന പരിപാടിയില്‍ ബി.എസ്. എന്‍.എലും ഇന്ത്യന്‍ റെയില്‍വെയും സേവനങ്ങള്‍ വിവരിക്കുന്ന പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്.
പ്രധാനമായും ഗവണ്മെന്റിന്റെ കര്‍ഷക ക്ഷേമ പ്രവര്‍ത്തനങ്ങള്‍, യുവാക്കള്‍ക്കായുള്ള വിവിധ പദ്ധതികള്‍, സ്ത്രീ സുരക്ഷാ പദ്ധതികള്‍, ദരിദ്രര്‍ക്കായുള്ള വിവിധ ക്ഷേമ പദ്ധതികള്‍, സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ തുടങ്ങിയവയെക്കുറിച്ച് ജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: