Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പൊന്‍കുന്നത്തും പരിസരപ്രദേശങ്ങളിലും തെരുവുനായ ശല്യം രൂക്ഷമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 30, 2016, 10:19 pm IST
inKottayam

പൊന്‍കുന്നം: പൊന്‍കുന്നത്തും പരിസര പ്രദേശങ്ങളിലും തെരുവുനായശല്യം രൂക്ഷമായി. ചിറക്കടവ്, വാഴൂര്‍, എലിക്കുളം മേഖലകളിലാണ് തെരുവുനായകളുടെ ശല്യം കൂടുതലായി ഉള്ളത്. നായ്‌ക്കള്‍ കൂട്ടത്തോടെ തെരുവിലിറങ്ങുന്നതു മൂലം അതിരാവിലെ പത്രവിതരണം നടത്തുന്നവര്‍, പ്രഭാതസവാരിക്കിറങ്ങുന്നവര്‍, സ്‌കൂളിലേക്കു പോകുന്ന കുട്ടികള്‍ എന്നിവരാണ് ഏറ്റവുമധികം ദുരിതമനുഭവിക്കുന്നത്.

കഴിഞ്ഞ ദിവസം പൊന്‍കുന്നത്തു നിന്ന് മാന്തറയ്‌ക്കു സ്‌കൂട്ടറില്‍ പോവുകയായിരുന്ന വിദ്യാര്‍ഥിനി എതിരേ വന്ന ബസിനു സൈഡ് കൊടുക്കുവാന്‍ ശ്രമിക്കുമ്പോള്‍ പാതയോരത്ത് നായക്കൂട്ടമുണ്ടായിരുന്നതിനാല്‍ സ്‌കൂട്ടര്‍ നിയന്ത്രണം വിട്ട് ഓടയിലേക്കു വീണ് അപകടമുണ്ടായിരുന്നു.

ചൊവ്വാഴ്ച ഉച്ചയ്‌ക്ക് 17-ാം മൈല്‍ ഇളമ്പള്ളിക്കവലയ്‌ക്കു സമീപം ദേശീയപാതയില്‍ യുവതി ഓടിച്ച സ്‌കൂട്ടറിനു മുന്നിലേക്കു നായ്‌ക്കള്‍ ചാടിയെങ്കിലും തലനാരിഴയ്‌ക്കാണ് അപകടമൊഴിവായത്. സ്‌കൂട്ടറിനു പിന്നാലെയെത്തിയ സ്വകാര്യ ബസ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് അപകടമൊഴിവാകാന്‍ കാരണം.

എലിക്കുളം പഞ്ചായത്തിലെ കൂരാലിയിലും പനമറ്റം ഗവ. സ്‌കൂളിലേക്കു പോകുന്ന വഴിയിലും വായനശാലാ പരിസരത്തും നായശല്യം രൂക്ഷമാണ്. കഴിഞ്ഞ ദിവസം സ്‌കൂളിലേക്കു പോവുകയായിരുന്ന വിദ്യാര്‍ഥികളെ നായകള്‍ ഓടിച്ചെങ്കിലും കടിയേല്‍ക്കാതെ ഇവര്‍ രക്ഷപ്പെട്ടു.

ഗ്രാമപ്രദേശങ്ങളിലെ ഇടറോഡുകളിലൂടെയും ഇടുങ്ങിയ വഴികളിലൂടെയും അമ്മമാര്‍ ഭീതിയോടുകൂടിയാണ് കൊച്ചുകട്ടികളെ അംഗനവാടികളിലെത്തിക്കുന്നത്. പ്രദേശങ്ങളിലെ മിക്ക റോഡുകളിലും കവലകളിലും നായ്‌ക്കള്‍ കൂട്ടത്തോടെ വിഹരിക്കുമ്പോഴും ഇവയെ നിയന്ത്രിക്കുവാന്‍ തദ്ദേശസ്വയംഭരണ അധികാരികളോ ആരോഗ്യവകുപ്പ് അധികൃതരോ ആവശ്യമായ നടപടികള്‍ സ്വീകരിച്ചിട്ടില്ല.

പൊന്‍കുന്നം ടൗണില്‍ അലഞ്ഞുതിരിഞ്ഞു നടന്നിരുന്ന നായ്‌ക്കളെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് പിടികൂടി ആരോഗ്യവകുപ്പ് അധികൃതര്‍ വന്ധ്യംകരണത്തിനു വിധേയമാക്കിയിരുന്നു. ഇതിനു ശേഷം ടൗണില്‍ നായശല്യത്തിന് നേരിയ കുറവുണ്ടായിട്ടുണ്ട്. ടൗണ്‍ഹാള്‍ റോഡിലും കെവിഎംഎസ് കവലയിലും ഇപ്പോഴും നായകള്‍ തമ്പടിച്ചിരിക്കുകയാണ്.

പാലാ നഗരസഭ സ്വീകരിച്ച പോലെ അലഞ്ഞു തിരിയുന്ന പട്ടികള്‍ക്കായി ഷെല്‍ട്ടറുകള്‍ പണിയുവാന്‍ അധികാരികള്‍ തയാറായാല്‍ ജനങ്ങളുടെ ആശങ്കയൊഴിവാക്കി സൈ്വര്യജീവിതം ഉറപ്പാക്കുവാന്‍ കഴിയും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കൊച്ചിയിലെ ചരിത്രപ്രസിദ്ധമായ കടവുംഭാഗം ജൂതപ്പള്ളി: കേരളത്തിന്റെ ജൂതപൈതൃകത്തിന്റെ ജീവിക്കുന്ന അടയാളം

India

വിമാനം റാഞ്ചൽ മുന്നറിയിപ്പ്; ഫ്രാങ്ക്ഫർട്ട്–ദൽഹി എയർ ഇന്ത്യ വിമാനം ജയ്‌പൂരിൽ അടിയന്തരമായി ഇറക്കി

World

ജർമനിയിൽ 16-കാരിക്കു നേരേ റോബോട്ടിന്റെ ലൈംഗികാതിക്രമം; ദൃശ്യങ്ങൾ ലൈവ് സ്ട്രീം ചെയ്തു, ഉടമയടക്കം രണ്ടുപേർ കസ്റ്റഡിയിൽ

Main Article

രാഷ്‌ട്രതന്ത്രജ്ഞനായ കാര്യകര്‍ത്താവ്; ഇന്ന് ദത്തോപന്ത് ഠേംഗ്ഡി സ്മൃതി ദിനം

Editorial

നിയമവാഴ്ചയെ വെല്ലുവിളിച്ചാല്‍ തിരിച്ചടിയും ശക്തമായിരിക്കും

പുതിയ വാര്‍ത്തകള്‍

ദുര്‍ഗാ ആരാധനയിലൂടെ ഉണരുന്ന സ്ത്രീശക്തി

കൊടും ഭീകരത കൊച്ചിയിലുമെത്തി!! ജൂതപ്പള്ളിക്കുമുന്നിൽ തീയിട്ടത് ‘ബോസി’ന്റെ നിർദ്ദേശ പ്രകാരം

കൊച്ചിയിലെ ജൂതപ്പള്ളിക്കു നേരെ ആസൂത്രിത ആക്രമണം; പാക് ഭീകരസംഘടനയുമായി ബന്ധമെന്ന് സൂചന, ക്രിപ്‌റ്റോ വഴി പണമിടപാടും

കൊടുങ്ങല്ലൂര്‍ ബൈപാസ് സൗന്ദര്യവല്‍ക്കരണത്തിനായി 1.16 കോടി രൂപ ചെലവഴിച്ച് വാങ്ങിയ വൈദ്യുതോപകരണങ്ങള്‍ നശിക്കുന്നു.

ടൂറിസം പദ്ധതികളിൽ കോടികളുടെ ക്രമക്കേട്; പാഴായത് പൊതുപണം, ഉപയോഗശൂന്യമായി ആസ്തികൾ: സിഎജി റിപ്പോർട്ട്

ഗുരുവായൂർ ദേവസ്വത്തിൽ സ്ത്രീകൾക്കും അവസരം: ഉടൻ അപേക്ഷിക്കാം, ഒഴിവുകൾ ഇവ

നവദുർഗ്ഗ നാലാം ദിവസം: കൂഷ്മാണ്ഡാ — ഒരു മന്ദഹാസത്തിൽ പ്രപഞ്ചത്തെ ഉണർത്തിയ ആദിശക്തി

‘1985 മുതൽ ഗുജറാത്തിൽ ഒരു തിരഞ്ഞെടുപ്പിൽ പോലും വിജയിക്കാൻ കോൺഗ്രസിന് കഴിഞ്ഞിട്ടില്ല, അതും SIR ന്റെ കുഴപ്പമാണോ രാഹുൽ?’- സുരേഷ് ഗോപി

മമത ബാനർജിയ്‌ക്കെതിരെ വധശ്രമം? കത്തി കൊണ്ട് കുത്താൻ ശ്രമിച്ച യുവതി പിടിയിൽ

കൊല്ലത്ത് ആൺകുട്ടിയെ ലൈംഗികപീഡനത്തിന്‌ ഇരയാക്കിയ മദ്രസ അധ്യാപകൻ പോക്‌സോ കേസിൽ അറസ്റ്റിൽ

കാര്യവിജയം, മത്സരവിജയം, അംഗീകാരം, ആരോഗ്യം, ശത്രുക്ഷയം, യാത്രാവിജയം: 2026 ഒക്ടോബർ 14, ബുധനാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.