കട്ടപ്പന : കട്ടപ്പന- പുളിയന്‍മല റോഡിലെ ഹെയര്‍പിന്‍ വളവുകളില്‍ വന്‍കുഴികള്‍ രൂപപ്പെട്ടത് അപകടത്തിനിടയാക്കുന്നു. മുവാറ്റുപുഴ തേനി സംസ്ഥാന പാതയുടെ ഭാഗമായ ഇവിടെ റോഡ് തകര്‍ന്നു കിടക്കാന്‍ തുടങ്ങിയിട്ട് മാസങ്ങളായി. ഇത് വന്‍ അപകട ഭീഷിണിയാണ് ഉയര്‍ത്തുന്നത്.
പാറക്കടവ് മുതല്‍ ഹില്‍ടോപ് വരെയുള്ള റോഡില്‍ ആറോളം ഹെയര്‍പിന്‍ വളവുകള്‍ ഉണ്ട്. ഈ വളവുകളില്‍ റോഡിലെ ടാറിങ് മുഴുവന്‍ തകര്‍ന്ന് വന്‍കുഴികളായി മാറി. നിരവധി ഇരുചക്ര വാഹനങ്ങളും ഓട്ടോറിക്ഷകളും കുഴിയില്‍ വീണ് വാഹനത്തിനും യാത്രക്കാര്‍ക്കും പരിക്ക് പറ്റുന്നുണ്ട്. കഴിഞ്ഞ ദിവസം സ്‌കൂട്ടറില്‍ പോയ യുവതി ഗട്ടറില്‍ വീണു.
പിന്നാലെ എത്തിയ സ്വകാര്യ ബസിലെ ഡ്രൈവര്‍ സന്ദര്‍ഭോചിതമായി ഇടപെട്ടതിനെത്തുടര്‍ന്ന് യുവതിയുടെ ജീവന്‍ രക്ഷിക്കാനായി തമിഴ്‌നാട്, കര്‍ണാടക, പോണ്ടിച്ചേരി, ആന്ധ്രാ, തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍നിന്ന് ആയിരക്കണക്കിനു ശബരിമല തീര്‍ത്ഥാടകര്‍ കടന്ന് വരുന്ന വഴിയാണിത്. ഓണം പ്രമാണിച്ചു നിരവധി സ്വദേശ വിദേശ ടൂറിസ്റ്റുകള്‍ മുന്നാര്‍, തേക്കടി, രാമക്കല്‍മേട് എന്നിവടങ്ങളിലേക്കു വരുന്നതും ഈ സംസ്ഥാന പാത വഴിയാണ്. ശബരിമല യാത്രക്കാരുടെ തിരക്ക് ആരംഭിക്കുന്നതിനു മുന്‍പ് റോഡ് അറ്റകുറ്റ പണി നടത്തി ഗതാഗത യോഗ്യമാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം.
















