തൊടുപുഴ: പാലാ റോഡില്‍ ആശീര്‍വാദ് തീയേറ്ററിന് സമീപം നിര്‍മ്മാണം പൂര്‍ത്തിയായ ഫോര്‍കോര്‍ട്ട് ബാഡ്മിന്റണ്‍ കോര്‍ട്ടിന്റെ ഉദ്ഘാടനം വൈകിട്ട് 5.30ന് പി.ജെ. ജോസഫ് എം.എല്‍.എ നിര്‍വഹിക്കുമെന്ന് മാനേജുമെന്റ് പത്രസമ്മേളനത്തില്‍ അറിയിച്ചു. അന്താരാഷ്‌ട്ര നിലവാരത്തിലുളള നാല് വൂഡന്‍ കോര്‍ട്ടുകളാണ് സജ്ജമായിട്ടുളളത്. 200 ലധികം പേര്‍ക്ക് ഒരു ദിവസം പരിശീലനം നടത്താനുളള സൗകര്യമുണ്ട്. രാവിലെ നാല് മുതല്‍ ഒമ്പത് മണി വരെയും വൈകിട്ട് 6.30 മുതല്‍ 11.30വരെയുമാണ് പ്രവേശനം.
കൂടാതെ ആറു വയസു മുതലുളള വിദ്യാര്‍ഥികള്‍ക്കായി ദിവസവും 4.30 മുതല്‍ 6.30 വരെയും അവധി ദിവസങ്ങളിലും പരിശീലനം നല്‍കും. രാവിലെ 10 മുതല്‍ നാലു വരെ വനിതകള്‍ക്ക് മാത്രമായി പരിശീലന സൗകര്യമൊരുക്കിയിട്ടുണ്ട്. ഹെല്‍ത്ത് ക്ലബും സജ്ജമാക്കിയിട്ടുണ്ട്. ജില്ലയില്‍ ആദ്യമായാണ് നാല് വുഡന്‍ കോര്‍ട്ടോടു കൂടിയ ഇന്‍ഡോര്‍ ഫളഡ് ലിറ്റ് ബാഡ്മിന്റണ്‍ സ്റ്റേഡിയമെന്ന് പാര്‍ട്ണര്‍ കൂടിയായ ജില്ലാ ബാഡ്മിന്റണ്‍ അസോസിയേഷന്‍ സെക്രട്ടറി സൈജന്‍ സ്റ്റീഫന്‍, പി.ആര്‍ സുധീര്‍ കുമാര്‍ എന്നിവര്‍ അറിയിച്ചു. നഗരസഭാ അധ്യക്ഷ സഫിയാ ജബ്ബാര്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിക്കും.
















