കീടനാശിനികളെ ഭയക്കാതെ വിശ്വസിച്ച് കഴിക്കാവുന്ന ഫലമാണ് പപ്പായ. പപ്പയ്‌ക്ക, കപ്ലങ്ങ, ഓമയ്‌ക്ക എന്നീ പേരുകളിലും ഈ ഫലം അറിയപ്പെടുന്നു. പറമ്പുകളില്‍ സുലഭമായി വളരാറുണ്ട്. ഗുണത്തിലും രോഗപ്രതിരോധത്തിലും മുന്നിലാണ് പപ്പായ.
ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ വൈറ്റമിനുകള്‍, മിനറലുകള്‍ എന്നിവയുടെ പ്രകൃതിദത്ത കലവറയാണ് പപ്പായ. കുട്ടികളിലും മുതിര്‍ന്നവരിലും കാണപ്പെടുന്ന കൃമിശല്യത്തിന് ഉത്തമ പരിഹാരമാണ്.
ദഹനപ്രക്രിയയെ സഹായിക്കുന്നതിന് ഉത്തമമാണ്. ഇതിലുള്ള പപ്പെയ്ന്‍ എന്ന എന്‍സൈം പ്രോട്ടീനുകളെ വിഭജിക്കുകയും ദഹനവ്യവസ്ഥയിലെ തടസങ്ങള്‍ നീക്കി സുഗമമയ ദഹനം സാധ്യമാക്കുകയും ചെയ്യുന്നു. പ്രോട്ടീന്‍ കൊഴുപ്പായി അടിയുന്നതു തടയുന്നതു വഴി ആര്‍ത്രൈറ്റിസ്, മലബന്ധം, ഡയബറ്റിസ്, രക്തസമ്മര്‍ദ്ദം തുടങ്ങിയവയില്‍ നിന്ന് സംരക്ഷിക്കുന്നു.
ശരീരഭാരം കുറയ്‌ക്കാനായി കഷ്ടപ്പെടുന്നവര്‍ക്ക് ഉത്തമ പ്രതിവിധി കൂടിയാകുന്നു പപ്പായ. പപ്പായ രാത്രിയിലോ അതിരാവിലെയോ കഴിക്കുന്നത് നല്ലതാണ്. പോഷകങ്ങള്‍ കൂടുതലടങ്ങിയിട്ടുണ്ടെങ്കിലും കാലറി കുറവാണ്. അണുബാധയില്‍ നിന്ന് സംരക്ഷണം നല്‍കുന്നു. പപ്പായയുടെ വേര് പേസ്റ്റ് രൂപത്തിലാക്കി പല്ലുവേദനയുള്ള ഭാഗത്തു വച്ചാല്‍ വേദനയ്‌ക്ക് ശമനം ലഭിക്കും. ബ്രെസ്റ്റ്, പാന്‍ക്രിയാസ് തുടങ്ങിയ കാന്‍സറുകള്‍ക്കെതിരെ പ്രവര്‍ത്തിക്കാനും പപ്പായക്ക് സാധിക്കും.
ഈന്തപ്പഴം
കൊളസ്‌ട്രോള്‍ തീരെയില്ലാത്ത ഈന്തപ്പഴം ഉത്തമ ഔഷധമാണ്. വൈറ്റമിന്‍ എ അടങ്ങിയിട്ടുള്ളതിനാല്‍ നിശാന്ധതയ്‌ക്കൊരു നല്ല മരുന്നാണ്. ഹീമോഗ്ലോബിന്റെ തോത് ഉയര്‍ത്താന്‍ സഹായിക്കുന്നതിനാല്‍ ഗര്‍ഭിണികള്‍ ഈന്തപ്പഴം കഴിയ്‌ക്കുന്നത് നല്ലതാണ്. കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്ക് വളരെ അത്യാവശ്യ ഘടകമായ അയണ്‍, മാംഗനീസ്, സെലേനിയം, കാത്സ്യം, ഫോസ്ഫറസ് എന്നിവയും ഇതിലടങ്ങിയിട്ടുണ്ട്. കാത്സ്യമടങ്ങിയിട്ടുള്ളതിനാല്‍ സന്ധിവേദനയ്‌ക്കും എല്ലുതേയ്മാനത്തിനും നല്ലൊരു പരിഹാരമാണ് ഈന്തപ്പഴം. വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍ മാറ്റാനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈന്തപ്പഴം. പല്ലിന്റെ ആരോഗ്യത്തിനും ഈന്തപ്പഴം നല്ലതു തന്നെയാണ്.
ചെറുനാരങ്ങയും നാരങ്ങാവെള്ളവും
ശരീരത്തെ വിഷമുക്തമാക്കാന്‍ കഴിവുള്ള പാനീയമാണ് ചെറുനാരങ്ങ വെള്ളം. രാവിലെ എഴുന്നേറ്റ് ഒരു ഗ്ലാസ് ഇളംചൂട് ചെറുനാരങ്ങ വെള്ളം കുടിക്കുക. ഇത് വയറ്റിലെ എല്ലാ പ്രശ്‌നങ്ങളും മാറ്റി ദഹനപ്രക്രിയ മെച്ചപ്പെടുത്തുന്നു. പൊട്ടാസ്യം അടങ്ങിയിരിക്കുന്നതിനാല്‍ രക്തസമ്മര്‍ദ്ദം കുറയ്‌ക്കുകയും മാനസികാരോഗ്യം ലഭിക്കുകയും ചെയ്യുന്നു.അസുഖങ്ങള്‍ ഇല്ലാതാക്കാനുള്ള പ്രകൃതിദത്തമായ വഴിയാണിത്. സ്‌ട്രെസ്സുകളൊക്കെ മാറ്റി ശരീരാവയവങ്ങളുടെ പ്രവര്‍ത്തനം നല്ല രീതിയിലാക്കുന്നു. തൈറോയ്ഡ് ഗ്രന്ഥി, വൃക്കഗ്രന്ഥികള്‍, ലസീക ഗ്രന്ഥി എന്നിവയെ അണുവിമുക്തമാക്കാന്‍ സഹായിക്കുന്നു. എല്ലുകള്‍ക്ക് ശക്തി നല്‍കാന്‍ ചൂട് ചെറുനാരങ്ങ വെള്ളത്തിന് കഴിവുണ്ട്. അപകടങ്ങള്‍ പറ്റിയാല്‍ അത് ഉണങ്ങാനും സഹായിക്കും.
ചെറുനാരങ്ങ ശരീരത്തില്‍ സിട്രിക് ആസിഡ് നല്‍കുന്നു. ഈ മിനറല്‍ ആല്‍ക്കലൈന്‍ ഉത്പാദിപ്പിക്കുന്നു. ഇതുമൂലം പിഎച്ച് ബാലന്‍സ് മെച്ചപ്പെടുന്നു. നെഞ്ചെരിച്ചല്‍, വായനാറ്റം, ചര്‍മത്തിലെ ചുളിവ് തുടങ്ങി നിരവധി പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ ചെറുനാരങ്ങ പാനീയത്തിന് സാധിക്കും.
ഇതിലെ സിട്രിക് ആസിഡ്, വൈറ്റമിന്‍ സി, ബയോഫ്‌ളേവനോയിഡ്‌സ്, മെഗ്‌നീഷ്യം, കാത്സ്യം, പൊട്ടാസ്യം, പെക്റ്റിന്‍ എന്നീ സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ ശരീരത്തിന് പ്രതിരോധശക്തി നല്‍കുന്നു. കഫം, ജലദോഷം, പനി എന്നിവയ്‌ക്ക് മികച്ച മരുന്നാണിത്. മലേറിയ, ന്യുമോണിയ തുടങ്ങിയ രോഗങ്ങള്‍ ഇല്ലാതാക്കും.ശ്വസനം ശുദ്ധമാക്കുന്നു. രാവിലെ ഇത് കുടിക്കുന്നത് പല്ലുകള്‍ക്കും നല്ലതാണ്. ഇതിലടങ്ങിയിരിക്കുന്ന പെക്റ്റിന്‍, ഫൈബര്‍ എന്നിവ വയര്‍ നിറഞ്ഞ അവസ്ഥ ഉണ്ടാക്കിതരുന്നു. വിശപ്പ് കുറയ്‌ക്കാന്‍ സഹായിക്കും. ഇതുമൂലം നിങ്ങള്‍ക്ക് തടിയും കുറയ്‌ക്കാം.
നെല്ലിക്ക
ചീത്ത കൊളസ്‌ട്രോളിനെ ഇല്ലാതാക്കാന്‍ നെല്ലിക്കയോളം കഴിവുള്ള ഔഷധം മറ്റൊന്നില്ല. നല്ല കൊളസ്‌ട്രോള്‍ വര്‍ധിപ്പിക്കാനും നെല്ലിക്ക സഹായിക്കും.
കറിവേപ്പില
കറിവേപ്പില പാചകം ചെയ്യുമ്പോള്‍ മാത്രമല്ല പച്ചയ്‌ക്ക് കഴിക്കുന്നതും കൊളസ്‌ട്രോളിനെ തുരത്താന്‍ സഹായിക്കും. കുറച്ച് കറിവേപ്പില അരച്ച് ചൂടുവെള്ളവുമായി ചേര്‍ത്ത് രാവിലെ കുടിക്കുന്നത് കൊളസ്‌ട്രോള്‍ കുറയാന്‍ സഹായിക്കും.
വെളുത്തുള്ളി
വെളുത്തുള്ളിയിലെ അലസിന്‍ രക്തധമനികളില്‍ കൊളസ്‌ട്രോള്‍ അടിയുന്നത് തടയും. പച്ചയ്‌ക്ക് ചവച്ചരച്ച് കഴിക്കുന്നതാണ് ഉത്തമം.
ഗ്രീന്‍ ടീ
ആന്റി ഓക്‌സിഡന്റുകള്‍ നിറഞ്ഞ ഗ്രീന്‍ ടീ സ്ഥിരമായി ഉപയോഗിക്കുന്നത് വിഷാംശങ്ങള്‍ പുറംന്തള്ളാന്‍ സഹായിക്കും. ട്രൈഗ്ലിസറൈഡുകള്‍ പുറംന്തള്ളുകയും കൊളസ്‌ട്രോള്‍ സാധ്യത ഇല്ലാതാക്കുകയും ചെയ്യും
പൈനാപ്പിളിന്റെ ആരോഗ്യപ്പെരുമ
എവിടെയും നല്ല വിലക്കുറവില്‍ ലഭ്യമാവുന്ന കൈതച്ചക്ക മനുഷ്യ ശരീരത്തിനാവശ്യമായ നിരവധി ആരോഗ്യ മൂലികകളാണ് പ്രദാനം ചെയ്യുന്നത്.
ഒരുകപ്പ് പൈനാപ്പിള്‍ കഷ്ണങ്ങളില്‍ ദിവസം 131 ശതമാനം വിറ്റാമിന്‍ സി അടങ്ങിയിട്ടുണ്ട്. അത് ശരീരത്തിലെ വൈറസുകളേയും ചര്‍മ്മത്തിലുണ്ടാകുന്ന ഇന്‍ഫക്ഷനുകളേയും പ്രതിരോധിക്കാന്‍ പ്രാപ്തരാക്കും.
ഏകദേശം 165 ഗ്രാം പൈനാപ്പിളില്‍ ദിവസമൂല്യത്തിന്റെ 76 ശതമാനം മാംഗനീസ് അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകളുടെ സംരക്ഷണത്തിനും ആരോഗ്യകരമായ കോശഘടനയ്‌ക്കും ഗുണം ചെയ്യുന്നു. അതുകൊണ്ട് തന്നെ ദിവസേന പല്ലുതേച്ച് വൃത്തിയാക്കുന്നതോടൊപ്പം ഒരു ഗ്ലാസ് പൈനാപ്പിള്‍ ജ്യൂസ് കഴിച്ച് പല്ലുകളുടെ ആരോഗ്യവും സംരക്ഷിക്കൂ.
ദഹന പ്രക്രിയയ്‌ക്ക് സഹായകമാകുന്നു എന്നത് പൈനാപ്പിളിന്റെ മറ്റൊരു ഗുണമാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ബ്രോമെലയ്ന്‍ എന്ന എന്‍സൈം ദഹനക്കേട് അകറ്റാന്‍ സഹായിക്കുകയും ചുമ, കഫം എന്നിവ അകറ്റുകയും ചെയ്യും. മുറിവുകളില്‍ നിന്ന് ഉണ്ടായേക്കാവുന്ന പഴുപ്പ്, നീര്‍വീക്കം, ചതവ്, മുറിവുണങ്ങുന്നതിനുള്ള സമയം എന്നിവ കുറയ്‌ക്കുന്നതിനും ബ്രോമെലയ്ന്‍ സഹായകമാണ്.
പ്രകൃതിദത്ത മധുരവും പോഷക മൂല്യങ്ങളും ഇതില്‍ അടങ്ങിയിട്ടുള്ളതിനാല്‍ ഭാരം കുറയ്‌ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് തിരഞ്ഞെടുക്കാവുന്ന ആഹാരം കൂടിയാണ് പൈനാപ്പിള്‍. മറ്റ് മധുരമുള്ളതും കൊഴുപ്പ് അടങ്ങിയതുമായ ആഹാരങ്ങളെ അപേക്ഷിച്ച് 87 ശതമാനം വെള്ളവും താരതമ്യേന കലോറിയില്ലാത്തതുമാണ് പൈനാപ്പിള്‍.
കാരറ്റിനെ പോലെ തന്നെ കാഴ്‌ച്ച ശക്തി മെച്ചപ്പെടുത്തുന്നതിനും ആരോഗ്യകരമായ ആഹാരരീതി നിലനിര്‍ത്തുന്നതിനും പൈനാപ്പിള്‍ സഹായിക്കുന്നുണ്ട്. ദിവസം മൂന്നോ അധിലധികമോ തവണ പൈനാപ്പിള്‍ കഴിക്കുന്നത് പ്രായപൂര്‍ത്തിയായ ഒരാളുടെ കാഴ്‌ച്ചശക്തി കുറയാനുള്ള സാധ്യത 36 ശതമാനം കുറയ്‌ക്കുന്നു. ആഹാരത്തില്‍ കൂടുതല്‍ പൈനാപ്പിള്‍ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ ആന്റി ഓക്‌സിഡന്റുകള്‍ ലഭിക്കുന്നതിനും സഹായിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: