കൊല്ലം: ഇരവിപുരത്ത് താന്നിയില്‍ നടന്ന യുവമോര്‍ച്ച ബീച്ച് യൂണിറ്റ് സെക്രട്ടറി സുമേഷിന്റെ കൊലപാതകം ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെട്ടു. ഇരവിപുരത്തെ ലഹരി മാഫിയക്കെതിരെയും സുമേഷിന്റെ കൊലപാതകത്തിലും പ്രതിഷേധിച്ച് യുവമോര്‍ച്ച ഇരവിപുരം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരവിപുരം ബീച്ചില്‍ പ്രതിഷേധ കൂട്ടായ്‌മയും ശ്രദ്ധാഞ്ജലിയും സംഘടിപ്പിച്ചു. ലഹരിമാഫിയകളെ അമര്‍ച്ച ചെയ്യാന്‍ നിയമപാലകര്‍ തയാറായില്ലെങ്കില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് യുവമോര്‍ച്ച നേതാക്കള്‍ പറഞ്ഞു. പ്രതിഷേധകൂട്ടായ്‌മ യുവമോര്‍ച്ച സംസ്ഥാന വൈസ്പ്രസിഡന്റ് ആര്‍.എസ്.പ്രശാന്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടി.വി.സനല്‍കുമാര്‍, ജനറല്‍ സെക്രട്ടറിമാരായ വി.എസ്.ജിതിന്‍ദേവ്, എച്ച്.കൃഷ്ണകുമാര്‍, ബിഡിജെഎസ് ജില്ലാ കണ്‍വീനര്‍ ആക്കാവിള സതീക്ക്, ജില്ലാ ഭാരവാഹികളായ വിഷ്ണുപ്രസാദ്, രാകേഷ് പുത്തന്‍നട, രാജ്‌മോഹന്‍ എന്നിവര്‍ സംസാരിച്ചു.
















