പേരാമ്പ്ര: പേരാമ്പ്ര വെസ്റ്റ് എ.യു.പി സ്‌കൂളില്‍ സാമൂഹ്യ വിരുദ്ധരുടെ വിളയാട്ടം. സ്‌കൂള്‍ മതില്‍ ചാടി കടന്ന് ക്ലാസ് മുറികളില്‍ കുട്ടികള്‍ പതിച്ച ചുമര്‍ പത്രികകള്‍, ക്ലാസ് റൂം ലൈബ്രറിയുടെ ഭാഗമായി പ്രദര്‍ശിപ്പിച്ച ബാലമാസികകള്‍, പത്ര കട്ടിങ്ങുകള്‍, കൊളാഷ് തുടങ്ങിയവ മുഴുവനായും നശിപ്പിച്ചു. ഇന്നലെ രാവിലെ സ്‌ക്കൂള്‍ ഗേറ്റ് തുറന്ന് അകത്ത് കയറിയപ്പോഴാണ് ഇത് അധ്യാപകരുടെ ശ്രദ്ധയില്‍പെട്ടത്. സ്‌കൂള്‍ സ്റ്റാഫ് റൂം തള്ളി തുറന്ന് ഡിക്ഷണറി, കുട്ടികളുടെ സെമിനാര്‍, പ്രൊജക്ട് ബുക്കുകള്‍ എന്നിവ വലിച്ച് കീറിയ നിലയില്‍ കണ്ടെത്തി.
തയ്യല്‍ പരിശീലന മുറിയില്‍ കയറി തയ്യല്‍ മെഷിന്‍ നിലത്തിട്ട് പൊട്ടിക്കുകയും ബെഞ്ച്, ഡസ്‌ക് എന്നിവ തല്ലിത്തകര്‍ക്കുകയും ചെയ്തു. പ്രധാനാധ്യാപിക നല്‍കിയ പരാതിയില്‍ പെരുവണ്ണാമൂഴി പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. രാത്രികാലങ്ങളില്‍ സ്‌കൂള്‍ പരിസര പ്രദേശങ്ങള്‍ മദ്യപാനികളുടെയും സാമൂഹ്യ വിരുദ്ധരുടെയും സങ്കേതമാണെന്ന് പരാതിയുണ്ട്. സ്‌കൂളില്‍ അതിക്രമിച്ചു കയറിയ സാമൂഹ്യ വിരുദ്ധര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്ന് സ്‌ക്കൂള്‍ പി.ടി.എ ആവശ്യപ്പെട്ടു. പി.ടി.എ പ്രസിഡണ്ട് ദിനേശന്‍ കാപ്പുങ്കര, ഹെഡ്മിസ്ട്രസ് പി.പി ശാന്ത തുടങ്ങിയവര്‍ സംസാരിച്ചു.
















