അടിമാലി: 20 കിലോ മ്ലാവ് ഇറച്ചിയുമായി യുവാവിനെ പോലീസ് പിടികൂടി. എകസൈസിന് കൈമാറിയ കേസിലാണ് പ്രതി കടന്ന് കളഞ്ഞത്. ആനച്ചാല്‍ തട്ടാത്തിമുക്ക് പുത്തന്‍പുരക്കല്‍ പ്രസാദ് ചുരുളി (40)ആണ് പിടിയിലായത്. ഇന്നലെ പുലര്‍ച്ചെ 6 മണിയോടെ തട്ടാത്തിമുക്കിലെ ഇയാളുടെ വീട്ടില്‍ നിന്നുമാണ് പിടികൂടിയത്.
തുടര്‍ന്ന് പോലീസ് പ്രസാദിനെയും ഇറച്ചിയും പളളിവാസല്‍ ഫോറസ്റ്റ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൈമാറി. വനം വകുപ്പ് തെളിവെടുപ്പ് നടത്തുന്നതിനിടെയാണ് പ്രതി രക്ഷപ്പെടുന്നത്. വനംവകുപ്പ് നടത്തിയ ചോദ്യം ചെയ്യലില്‍ മൂന്നാര്‍ റേഞ്ചിലെ കടലാര്‍ മേഖലയില്‍ നിന്നാണ് പ്രസാദ് ഉല്‍പ്പടെ മൂന്നുപേര്‍ ചേര്‍ന്ന് മ്ലാവിനെ വേട്ടയാടി പിടിച്ചതെന്നും ഇറച്ചി തുല്ല്യമായി പങ്കിട്ടെടുത്തെന്നും ഓട്ടോയിലാണ് ഇത് കൊണ്ടുവന്നതെന്നും പറഞ്ഞു.
തുടര്‍ന്ന് വനപാലകര്‍ മ്ലാവിനെ കൊന്നത് ഉള്‍പ്പെടെയുളള സ്ഥലങ്ങളില്‍ തെളിവെടുപ്പ് നടത്തുകയും മ്ലാവിന്റെ ഇറച്ചി കടത്തിയ ഓട്ടോ കസ്റ്റഡിയില്‍ എടുക്കുകയും ചെയ്തു.
തെളിവെടുപ്പിനിടെ വനത്തിന് സമീപത്ത് വച്ച പ്രതി പ്രാഥമിക കൃത്വം നടത്തണമെന്ന് ആവശ്യപ്പെട്ടു. ഈ അവസരം മുതലാക്കി വനപാലകരുടെ പിടിയില്‍ നിന്നും പ്രതി കടന്ന് കളയുകയായിരുന്നു. തോക്കുമായി പ്രസാദ് വീട്ടിലെത്തിയെന്ന വിവരമാണ് വെളളത്തൂവല്‍ പോലീസിന് ലഭിച്ചത്.
എസ്‌ഐകെവി ഗണേശന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ വീട്ടില്‍ വെച്ച്തന്നെ വനപാലകര്‍ക്ക് കൈമാറിയിരുന്നു. പ്രതിയെ പിടികൂടാനുള്ള ശ്രമം നടന്ന് വരികയാണ്. കൂട്ടുപ്രതികള്‍ക്കായും തെരച്ചില്‍ നടക്കുന്നുണ്ട്.
















