പുനലൂര്‍: ക്ഷേത്രങ്ങളോട് ചേര്‍ന്നുള്ള കാവുകളും കുളങ്ങളും സംരക്ഷിക്കാന്‍ വനംവകുപ്പ് മുന്‍കൈ എടുക്കുമെന്ന് മന്ത്രി കെ.രാജു. അഷ്ടമംഗലം ശ്രീമഹാവിഷ്ണു-ഭഗവതി ക്ഷേത്രത്തോടനുബന്ധിച്ചുള്ള ക്ഷേത്രക്കുള സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
ക്ഷേത്രങ്ങളിലെയും സമീപപ്രദേശങ്ങളിലെയും കാലാവസ്ഥയെയും ആവാസവ്യവസ്ഥയെയും നിയന്ത്രിക്കുന്നത് കാവുകളാണ്. അതിനാല്‍ കാവുകള്‍ സംരക്ഷിക്കാന്‍ വനംവകുപ്പ് പുതിയ പദ്ധതി തയ്യാറാക്കുന്നുണ്ട്. പാരമ്പര്യമായി നിലനില്‍ക്കുന്ന ക്ഷേത്രങ്ങളിലെല്ലാം കാവുകളും കുളങ്ങളും ഉണ്ട്. ഇത്തരത്തില്‍ കാവുകള്‍ ഇല്ലാത്ത ക്ഷേത്രങ്ങളില്‍ സൗജന്യമായി വൃക്ഷതൈ നല്‍കുമെന്നും മന്ത്രി പറഞ്ഞു. വാര്‍ഡ് കൗണ്‍സിലര്‍ കൂടിയായ നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ കെ.പ്രഭ അധ്യക്ഷയായിരുന്നു. പുനലൂര്‍ മധു, ഡി.വിനയചന്ദ്രന്‍, മുരളീകൃഷ്ണന്‍, ഗിരിധര്‍ലാല്‍, ജ്യോതിനാഥ്, പി.റെജി, ചന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു.
















