പാരീസ്: വിമാനത്തിനുള്ളിൽ എലിയെ കണ്ടതിനെ തുടർന്ന് സർവ്വീസ് ഇടയ്‌ക്ക് വച്ച് നിർത്തി വിമാനം അടിയന്തിരമായി നിലത്തിറക്കി. ബമാകോയില്‍ നിന്ന് പാരീസിലേക്ക് പോയ എയര്‍ ഫ്രാന്‍സ് വിമാനത്തിലാണ് എലി വില്ലനായത്. ശനിയാഴ്ച പുലര്‍ച്ചെയാണ് സംഭവം.
ഏറെ നേരത്തെ കഠിന ശ്രമത്തിനൊടുവിലാണ് എലിയെ വിമാനത്തിനുള്ളിൽ നിന്നും പുറത്താക്കാൻ ജീവനക്കാർക്ക് സാധിച്ചത്. ഇതുമൂലം വിമാന ജീവനക്കാർ ക്ഷീണിതരാകുകയും ചെയ്തു. തുടർന്ന് 48 മണിക്കൂർ കഴിഞ്ഞതിനു ശേഷമാണ് സർവ്വീസ് പുനരാരംഭിക്കാൻ സാധിച്ചതെന്ന് വിമാനക്കമ്പനി വക്താവ് അറിയിച്ചു.
യാത്രക്കാര്‍ക്കുണ്ടായ അസൗകര്യത്തില്‍ ഖേദം പ്രകടിപ്പിച്ച വിമാനക്കമ്പനി യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്‌ക്കാണ് ഏറ്റവും പ്രധാന്യം നല്‍കുന്നതെന്നും വാർത്തക്കുറിപ്പിൽ വ്യക്തമാക്കി.
















