പെരിന്തല്‍മണ്ണ: ദേശീയ പാത 213 പാലക്കാട് കോഴിക്കോട് റോഡില്‍ അങ്ങാടിപ്പുറം റയില്‍വേ മേല്‍പാലത്തിന് സമീപമുള്ള റോഡില്‍ മാലിന്യം തള്ളുന്നതായി പരാതി. മുമ്പ് ഇടവഴികളിലും തിരക്കില്ലാത്ത റോഡുകളിലുമായിരുന്നു മാലിന്യം തള്ളിയിരുന്നതെങ്കില്‍ ഇന്ന് എവിടെയും തള്ളാമെന്ന അവസ്ഥയില്‍ എത്തിയിരിക്കുന്നു.
മാലിന്യം തള്ളുന്നവരെ പിടികൂടാന്‍ ക്യാമറ സ്ഥാപിച്ചിട്ടുണ്ടെന്നാണ് ബന്ധപ്പെട്ടവരുടെ ഭാഷ്യം. എന്നാല്‍ ഇന്നുവരെ ആരെയും പിടിച്ചതായി അറിവില്ല. അതേസമയം, പെരിന്തല്‍മണ്ണയിലും അങ്ങാടിപ്പുറത്തും മാലിന്യ നിര്‍മ്മാര്‍ജ്ജനം കാര്യക്ഷമമല്ലെന്ന പരാതിയും ഉയരുന്നു. പൊതുജനങ്ങള്‍ക്ക് മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: