പരപ്പനങ്ങാടി: സാമൂഹ്യ നവോത്ഥാന നായകന് ശ്രീ അയ്യങ്കാളിയുടെ ജന്മദിനാചരണത്തോടനുബന്ധിച്ച് ബിജെപി പരപ്പനങ്ങാടി മുനിസിപ്പല്‍ കമ്മറ്റി മഹാത്മാ അയ്യന്‍കാളി അനുസ്മരണ സദസ് സംഘടിപ്പിച്ചു. പരപ്പനങ്ങാടി റസിഡന്‍സി പാര്‍ക് ഓഡിറ്റോറിയത്തില്‍ നടന്ന അനുസ്മരണ ചടങ്ങില്‍ ബിജെപി ജില്ലാ ട്രഷറര്‍ രാജീവ് മേനാത്ത് മുഖ്യ പ്രഭാഷണം നടത്തി. ബാലമുരളികൃഷ്ണന്‍ ആര്‍എസ്എസ് ജില്ലാ സമ്പര്‍ക്ക പ്രമുഖ്, യു.എന്‍.ശ്രീനിവാസന് ബിഎംഎസ് മേഖലാ ജനറല്‍സെക്രട്ടറി, പി.ജഗന്നിവാസന്‍, എ.വി.ബാലകൃഷ്ണന്, പി.വി.തുളസിദാസ്, സി.ജയദേവന്, ഷാജി ഉള്ളേരി, കാട്ടില്‍ ഉണ്ണികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. പരപ്പനങ്ങാടി നഗരസഭാ പട്ടികജാതിവര്‍ഗ കോ-ഓര്‍ഡിനേഷന്‍ കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ മുന്സിപ്പല്ഹാളിലും അയ്യന്‍കാളി ജന്മദിനാചരണം നടന്നു. നഗരസഭാ വൈസ് ചെയര്മാന് എച്ച്.ഹനീഫ പരിപാടി ഉദ്ഘാടനം ചെയ്തു. കൗണ്‍സിലര്‍മാരായ ഇ.ടി.സുബ്രമണ്യന്‍, യു.പി.ഹരിദാസന്, തുടങ്ങിയവരും സി.ജയദേവന്, കെ.ഉണ്ണികൃഷ്ണന്, കെ.പി.കുട്ടിമോന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: