ഇസ്ലാമാബാദ്: ഇമ്രാം ഖാന്‍ മൂന്നാമതും വിവാഹം ചെയ്തുവെന്ന വ്യാജവാര്‍ത്ത സംപ്രേഷണം ചെയ്ത 13 ടെലിവിഷന്‍ ചാനലുകള്‍ക്ക് പാക്കിസ്ഥാന്‍ മാധ്യമ നിയന്ത്രണ അതോറിട്ടി അഞ്ചു ലക്ഷം രൂപ വീതം പിഴയിട്ടു.
മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്റെ പാര്‍ട്ടി പാക്കിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫിന്റെ (പിടിഐ) പരാതിയിലാണ് നടപടി. പരാതി പിന്നീട് പിന്‍വലിച്ചെങ്കിലും നപടിയുമായി അതോറിട്ടി മുന്നോട്ടു പോകുകയായിരുന്നു.
മാധ്യമ പ്രവര്‍ത്തനത്തിന്റെ നിലവാരം ഉയര്‍ത്താനാണ് ഈ ശിക്ഷയെന്ന് അതോറിട്ടി വ്യക്തമാക്കി. അറുപത്തിമൂന്നുകാരന്‍ ഇമ്രാന്‍ മൂന്നാം വിവാഹം കഴിച്ചുവെന്ന് ജൂലായ് 12ന് ചില ടിവികള്‍ ആവര്‍ത്തിച്ച് സംപ്രേഷണം ചെയ്തു. പിടിഐ വക്താക്കള്‍ വാര്‍ത്ത നിഷേധിച്ചിട്ടും തിരുത്താന്‍ തയ്യാറായില്ല. ദുനിയ ടിവി ഒഴികെ 12 ടിവി ഉടമകളും മാപ്പപേക്ഷിച്ചതിനെ തുടര്‍ന്നാണ് പരാതി പിന്‍വലിച്ചത്.
















