ചെറുതോണി: ജില്ലാ ആസ്ഥാനത്ത് കയ്യേറ്റം ഒഴിപ്പിക്കാന്‍ എത്തിയ റവന്യൂ ഉദ്യോഗസ്ഥരെ തടഞ്ഞതില്‍ വ്യാപക പ്രതിക്ഷേധം.
വെള്ളിയാഴ്ച പുലര്‍ച്ചെ ചെറുതോണിയിലെ അനധികൃത നിര്‍മ്മാണം ഒഴിപ്പിക്കാന്‍ എത്തിയ ഇടുക്കി തഹസീല്‍ദാര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് തടഞ്ഞതാണ് ഒരു ഭാഗം വ്യാപാരികളിലും നാട്ടുകാരിലും വ്യത്യസ്ത അഭിപ്രായത്തിന് ഇടയാക്കിയത്.
കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കണമെന്ന ആവശ്യം ഉന്നയിച്ച് പ്രതിക്ഷേധ യോഗം നടക്കുകയും അധികൃതര്‍ക്ക് പരാതികള്‍ നല്‍കുകയും ചെയ്ത ചില രാഷ്‌ട്രീയ നേതൃത്വങ്ങള്‍ പിന്നീട് താങ്കളുടെ ഇഷ്ടക്കാര്‍ക്കുവേണ്ടി നിലപാട് മാറ്റുകയുമായിരുന്നു എന്ന് ടൗണിലെ ചില വ്യാപാരികള്‍ പറഞ്ഞു. ഇവര്‍ക്ക് ചട്ടുകമായിനിന്ന് വ്യാപാരി നേതാക്കള്‍ പ്രവര്‍ത്തിച്ചു എന്നും ഇവര്‍ ആരോപിക്കുന്നു.
ഉദ്യോഗസ്ഥര്‍ പിരിഞ്ഞുപോയതിനുശേഷം യാതൊരു മുന്നറിയിപ്പുമില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ചത് നേതാക്കള്‍ക്ക് താല്പര്യമില്ലാത്ത ചില വ്യാപാരികളെ വെട്ടിലാക്കുവാന്‍നാണെന്നും ചിലര്‍ ആരോപിച്ചു. ഹര്‍ത്താല്‍ മൂലം ഏറ്റവും കെടുതി അനുഭവിച്ചത് ടൗണിലെ ഹോട്ടലുകാരും ബേക്കറി, മത്സ്യ, മാംസവ്യാപാരികളുമാണ്.
300 പായ്‌ക്കറ്റ് പാല്‍ നഷ്ടപ്പെട്ടവരും 200 കിലോ മീന്‍ നഷ്ടപ്പെട്ടവരും 500 കിലോ മാംസം നഷ്ടപ്പെട്ട വ്യാപാരികളും ഇക്കൂട്ടത്തില്‍ ഉണ്ട്. യാതൊരു മുന്നറിയിപ്പുമില്ലാതെ ഹര്‍ത്താല്‍ പ്രഖ്യാപിച്ച് ഒരുപറ്റം വ്യാപാരികളെ നേതാക്കള്‍ ചതിച്ചു എന്നാണ് ഇവര്‍ പറയുന്നത്.
















