Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മാ​ന​വ​ച​രി​ത്ര​ത്തി​ലെ​ ഇ​തി​ഹാ​സം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 27, 2016, 07:00 pm IST
in Samskriti

മാനവചരിത്രത്തിലെ ഏറ്റവും വലിയ ഇതിഹാസകാവ്യമാണ് മഹാഭാരതം. ഭാരതത്തിന്റെ ഭൂതകാലചരിത്രത്തിലേക്ക് പടർന്നുകിടക്കുന്ന മഹാഭാരതകൃതിയുടെ വേരുകൾചികഞ്ഞു പോകുന്നതിന് അന്യാദൃശമായ പാണ്ഡിത്യവും അനൽപ്പമായ സർഗ്ഗശേഷിയുംവേണം. ആർ.ഹരിയുടെ ‘മഹാഭാരതം- പറയപ്പെടാത്ത നേരുകൾ’ എന്നകൃതി അത്തരമൊരന്വേഷണത്തിന്റെയും പഠനത്തിന്റെയും ഫലമാണ്. വ്യാസവിരചിതമെന്നരീതിയിൽ പിൽക്കാലത്ത് മഹാഭാരത്തിൽ ഇടംപിടിച്ച അയഥാർത്ഥമായ പലവസ്തുതകളും പൊളിച്ചഴുതുന്ന ഈ പുസ്തകം ഇതിനകം ഏറെ ശ്രദ്ധിക്കപ്പെടുകയുണ്ടായി. മൂലകൃതിയെ ഒട്ടും ഒത്തുതീർപ്പില്ലാതെ സമീപിക്കുമ്പോഴും ഭാഷാശൈലിയിലും അങ്ങേയറ്റത്തെ നൂതനത പുലർത്തുന്നതാണ് ഈ പുസ്തകത്തിന്റെ പ്രത്യേകത. ചരിത്രവും സാഹിത്യവും കൂട്ടിച്ചേർന്ന, ഭാവനയും യാഥാർത്ഥ്യവും കെട്ടുപിണയുന്ന മഹാഭാരതമെന്ന ഇതിഹാസകൃതിയുടെ അന്തസത്ത തൊട്ടറിഞ്ഞ ആർ.ഹരി പറയുന്നു.

ഏതുകാലത്തും മഹാഭാരതത്തിലെ കാര്യങ്ങൾ പ്രസക്തമായിരിക്കും. അത് സംഭവങ്ങളുടെ അടിസ്ഥാനത്തിലല്ല മൂല്യങ്ങളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തേണ്ടത്. മൂല്യങ്ങളുടെ അഭിവൃദ്ധി, മൂല്യങ്ങളുടെ ക്ഷയം ഇതെല്ലാക്കാലത്തും നടക്കുന്നതാണ്. സംഭവങ്ങൾ ഒരുപക്ഷേ അതേപോലെ പ്രസക്തമായിരിക്കണമെന്നില്ല. പക്ഷേ ആ സംഭവങ്ങൾ ഉയർത്തുന്നമാനുഷിക പ്രശ്‌നങ്ങൾ മൂല്യങ്ങളെ സംബന്ധിച്ചും പെരുമാറ്റത്തെ സംബന്ധിച്ചും അതേതുകാലത്തും പ്രസക്തമായിരിക്കും. ലോകത്തിലെന്നുമുള്ള ഒരു വിഷയമാണ് സ്ത്രീകളോട് ആദരവുകാണിക്കൽ. അവരോട് തെറ്റായിചെയ്യുന്നതെന്തും മൂല്യച്ച്യുതിതന്നെയാണ്.

അത് ഇക്കാലത്തും പ്രസക്തമാണ്. അങ്ങനെ മൂല്യങ്ങളുടെ അടിസ്ഥാനത്തിൽ ദൃഷ്ടിയിൽമാത്രമല്ല പോസിറ്റീവായിട്ടുള്ള നല്ലസംഗതികളും അതിൽവരും. ചെറിയ ചെറിയ കാര്യങ്ങളാണെങ്കിലും ദ്രൗപതിയുടെ അഞ്ചുമക്കളേയും അശ്വത്ഥാമാവ് രാത്രിചുട്ടുകൊന്നു. പിറ്റേന്ന് അശ്വത്ഥാമാവിനോട് പകപോക്കാൻ ഭീമൻ പോകുമ്പോൾ ദ്രൗപതി പറയുന്നത് അയാളുടെ ശിരസിലെ മണി തനിക്കു കൊണ്ടു വന്നുതന്നാൽ മതിയെന്നാണ്. കൊല്ലാൻ പറയുന്നില്ല. അതിന്റെ കാരണം തിരക്കിയപ്പോൾ ദ്രൗപതി പറയുന്നു അദ്ദേഹം ഗുരുവിന്റെ മകനല്ലേ എന്നാണ്. ഗുരുവിന്റെ മകൻ ഗുരുതുല്യനാണ്. കൊല്ലുന്നതിനുപകരമാണ് മണിമതിയെന്ന് പറയുന്നത്. ക്ലേശമുള്ള സമയത്തുപോലും പാഞ്ചാലി പാലിച്ച മൂല്യബോധം ഇക്കാലത്തും പ്രസക്തമല്ലേ? അതുകൊണ്ടാണ് മഹാഭാരതത്തിന്റെ പ്രസക്തി ഇന്നും നിറഞ്ഞുനിൽക്കുന്നത്.

ഭാരതത്തെപ്പോലുള്ള ഒരുപ്രാചീനരാജ്യത്ത് തലമുറയായി കിട്ടിയ പാരമ്പര്യജ്ഞാനം അഖണ്ഡമായി സംഭവിക്കുന്നതാണ്. അത് ലോകത്തിൽ വേറൊരു രാജ്യത്തും കാണാൻതന്നെയില്ല. അച്ചടിയില്ലാതിരുന്നകാലത്തുനിന്നും വേദം കേട്ടുകൊണ്ടുമാത്രം തടസമില്ലാതെ പുതിയതലമുറയിലേക്ക് നിലനിർത്തുവാൻ കഴിഞ്ഞു ഇത് ലോകത്തിൽ മറ്റൊരു ജനതയ്‌ക്കുമില്ല. അങ്ങനെ ആ പാരമ്പര്യത്തിന്റെ  ചുവടുപിടിച്ച് അനവധികഥകൾ വരുന്നു. ഭാരതസംഭവങ്ങൾ നിറഞ്ഞുനിന്നപ്രദേശങ്ങൾ ഇന്നുമുണ്ട്. ഹസ്തിനപുരം ഗംഗാ തീരത്തും ഇന്ദ്രപ്രസ്ഥം യമുനാതീരത്തുമാണ് ആ കാലഘട്ടത്തിൽ. ഇന്നും അങ്ങനെതന്നെയാണ്. ഇതുപോലെ അനേകം കാര്യങ്ങളുണ്ട്. ഭൂമിശാസ്ത്രം ഒന്ന്. ആളുകളുടെ പേരുകൾ മറ്റൊന്ന്.ഹരിയാനയിലെ ഗുരുഗ്രാം ദ്രോണരുടെസ്ഥലമെന്നാണ് ഇക്കാലത്തും അറിയപ്പെടുന്നത്.

ചരിത്ര പരതയെന്നു പറയുമ്പോൾ അതിൽ അബദ്ധങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. മഹാഭാരതത്തിൽ അത്ഭുതങ്ങളും സ്വർഗ്ഗവും പാതാളവും എല്ലാം ഒരുമിച്ചുവരുന്ന വർണ്ണനകളുണ്ട്. അതിൽനിന്നും ചരിത്രം ചികഞ്ഞെടുക്കേണ്ടിവരും. കവിയുടെ അതിശയോക്തി, കാവ്യാലങ്കാരങ്ങൾ എല്ലാം മാറ്റി അടർത്തിയെടുത്തിട്ട് അതിലെ ചരിത്രപരതയുള്ള ഭാഗങ്ങൾ കണ്ടുപിടിക്കേണ്ടിവരും. അതിനായാൽ നമുക്കേറെകാര്യങ്ങൾ മനസ്സിലാക്കാനുമാവും. ഭൂമിശാസ്ത്രവും സാംസ്‌കാരികവുമായ കാര്യങ്ങൾ. അതിനാൽ അതെല്ലാംവെറും സാങ്കൽപ്പികമെന്നോ അല്ലെങ്കിൽ ആത്മീയത വളർത്താൻ വേണ്ടി പ്രതീകാത്മകമായി ഉള്ളതാണെന്നോ മാത്രമാണെന്ന് പറയരുത്.

ഗവേഷകരുടെ മനസ്സോടെവേണം അതെല്ലാം തിരയുവാൻതന്നെ. എന്നാൽ മാത്രമേ അതിനെല്ലാം സാധിക്കൂ. അതല്ലാതെ ഇന്നത്തെകാലത്തെ സയൻസിൽ കണ്ടുപിടിക്കുന്നതെല്ലാം അന്നുനിലനിന്നിരുന്നു എന്നു പറയുന്നതിന്റെ  യുക്തി ശാസ്ത്രീയമല്ല. ഗാന്ധാരിയുടെ ഗർഭത്തെ നൂറായി മുറിച്ച് നൂറുകുടങ്ങളിലാക്കിവച്ചു. നൂറു കുട്ടികളുണ്ടായി എന്ന് പറയുന്നു. അതിനാൽ ടെസ്റ്റ്യൂബ് സമ്പ്രദായം അന്നുനിലനിന്നിരുന്നു എന്നുപറയുന്നു. അതെല്ലാം ശുദ്ധ അസംബന്ധമാണ്. ഒരു അസ്ത്രം പ്രയോഗിച്ചാൽ പന്ത്രണ്ടു വർഷം മഴപെയ്യില്ല. അതുകൊണ്ട് ഇന്നത്തെ ദൃഷ്ടിയിൽ ഒരു ബോംബാണെന്ന് പറയുന്നതിൽ അർത്ഥമില്ല. ബോംബാണെങ്കിൽ ആർക്കും നിർമ്മിക്കാനാവും. അത് സയൻസായതുകൊണ്ടാണ്. പക്ഷെ അവിടെത്തന്നെ പറയുന്നുണ്ട് ആ ഒരു അസ്ത്രം അർജ്ജുനുമാത്രമേയുള്ളൂ മറ്റാർക്കും ഇല്ലെന്ന് .അപ്പോൾ അതെങ്ങനെ സയൻസാകും. ഒരു സ്വകാര്യസ്വത്തുമാത്രമാവും അത്. ഭഗവാൻതന്നെ പറയുന്നുണ്ട് അർജ്ജുനാ നിന്റെ കൈവശം മാത്രമേ ആ അസ്ത്രം ഉള്ളൂ എന്ന്. ഇതെല്ലാം കൂട്ടിക്കുഴച്ചാൽ ശാസ്ത്രലോകത്തിനും കലാലോകത്തിനും ഒരുപോലെ ആശയക്കുഴപ്പം വന്നുചേരും.

മഹാഭാരതത്തിൽനിന്നും  രാഷ്‌ട്രമീമാംസ പാഠം ധാരാളമായി വായിച്ചെടുക്കാനുണ്ട്. സംസ്‌കൃതത്തിനോടുള്ള അവജ്ഞകാരണമോ സംസ്‌കൃത്തെ കുറിച്ചുള്ള അജ്ഞാനം കാരമണോ അതിനോടുള്ള പാണ്ഡിത്യത്തിന്റെ അഭാവം കാരണമോ ആ വശത്ത് ഒരു ഗവേഷണവും കാര്യമായിത്തതന്നെ നടന്നിട്ടില്ല. മഹാഭാരതത്തിന്റെ പരിധി ഏതാണ്ട് മുഴുവൻ ഭാരതത്തിലാണ്. പല പലരാജ്യങ്ങളിലും രാജാക്കന്മാരുണ്ടായിരുന്നു. ഓരോദിക്കിലേയും അനുഭവത്തിന്റെ അടിസ്ഥാനത്തിൽ രാജ്യ ഭരണസമ്പ്രദായം വർദ്ധിപ്പിച്ചെടുത്തിരുന്നു.

അതെല്ലാം നമുക്ക് പലവർണ്ണനകളിൽക്കൂടി മനസ്സിലാക്കുവാൻ സാധിക്കും. അതിലൊന്നാണ് കണികാചാര്യന്റെ രാഷ്‌ട്രീയ നിലപാടുകൾ. ചാണക്യനെപ്പോലുള്ള ഒരാളായിരുന്നു കണികാചാര്യൻ. അതിൽ ധാർമ്മിക മൂല്യങ്ങൾക്ക് വിലയേയില്ല. പക്ഷേ അങ്ങനത്തെലഒരു സമ്പ്രദായം ഉണ്ടായിരുന്നുവെന്ന് നമുക്കതിൽനിന്നും മനസ്സിലാക്കാം.   അതുപോലെ റിപ്പബ്‌ളിക്ക് നടത്തിക്കൊണ്ടു പോകുന്നതെങ്ങനെ, ഗണരാജവ്യവസ്ഥ എങ്ങനെ നടപ്പാക്കിയിരുന്നു. അതിന്റെ ഗുണങ്ങളെന്ത്, ദോഷങ്ങളെന്ത്  എന്നെക്കെ അക്കാലത്ത് ലഭിച്ചിരുന്ന ചരിത്രത്തിന്റെ ദൃഷ്ടിയിൽ വളരെനല്ലതുപോലെ പറയുന്നുണ്ട്. ശ്രീകൃഷ്ണന്റെ ദ്വാരക ഒരു റിപ്പബ്ലിക്കാണ്. ഇവിടുത്തെ സ്ത്രീകൾക്ക് രാജ്യത്തിനുവേണ്ടി പടവെട്ടാൻ അറിയാം എന്നൊക്ക കൃഷ്ണൻ പറയുന്നുണ്ട്.

രാജാവെങ്ങനെ പെരുമാറണമെന്ന് വിദുരർ ധൃതരാഷ്‌ട്രർക്ക് ഉപദേശിക്കുന്നുണ്ട്. മണിപ്പൂരിൽനിന്നും അർജ്ജുനൻ വിവാഹംചെയ്തതായി പറയുന്നുണ്ട്. ഉലൂപി, ചിത്രാംഗത എന്നീഭാര്യമാരിൽ പിറന്ന അവരുടെമക്കൾ ആ രാജ്യത്തിലെ രാജാക്കന്മാരായി. പാണ്ഡവരുടെ രാജവംശത്തിലല്ല മരുമക്കത്തായ വഴിയിലാണ് അങ്ങനെ അവർ രാജാവായത്. ഇങ്ങനെയെല്ലാം ആലോചിച്ചാൽ നാലഞ്ചുതരം രാജഭരണവ്യവസ്ഥ അതിലെ വ്യത്യസ്തനിയമങ്ങൾ എന്നിവയെല്ലാം കാണാം. ഇതെല്ലാം നല്ലരീതിയിൽ ഗവേഷണത്തിന് വിഷയമാക്കേണ്ടതാണ്.

അവലംബം:ഹിന്ദു വിശ്വ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

പിതൃപ്രീതിക്കായി അമാവാസി വ്രതം

Food

ഏറ്റവും നല്ല പ്രഭാതഭക്ഷണം ഏതാണെന്നറിയുമോ ?

Samskriti

ശിവന് മുഴുപ്രദക്ഷിണമരുതെന്ന് പറയുന്നതിന് പിന്നിലെ കാരണം

World

പാകിസ്ഥാന്‍ സാമ്പത്തിക ഞെരുക്കത്തിലേക്ക്, കടം നല്‍കിയ 200 കോടി ഡോളര്‍ തിരിച്ചുനല്‍കാന്‍ ആവശ്യപ്പെട്ട് യുഎഇ

India

വ്യാജരേഖകള്‍ കാണിച്ച് ഹിമന്ത ബിശ്വശര്‍മ്മയുടെ ഭാര്യയ്‌ക്ക് മൂന്ന് പാസ്പോര്‍ട്ടുകളുണ്ടെന്ന് ആരോപണം, പവന്‍ഖേരയെ ജയിലിലാക്കുമെന്ന് ഹിമന്ത

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ടി.എന്‍. പ്രതാപന്റെ കിറ്റാരോപണത്തെക്കുറിച്ച് സുരേഷ് ഗോപിയോട് ചോദിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് കിട്ടേണ്ടത് കിട്ടി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ പോസ്റ്റുകള്‍ പിന്‍വലിച്ച് രാഘവ് ഛദ്ദ; ഈ ആം ആദ്മി എംപി ബിജെപിയിലേക്ക്?

‘നാവികസേന കടൽമാർഗം പാകിസ്ഥാനെ ആക്രമിക്കാൻ നിമിഷങ്ങള്‍ ബാക്കി…അപ്പോഴേക്കും പാകിസ്ഥാന്‍ കാലില്‍ വീണു, ഓപ്പറേഷന്‍ സിന്ദൂര്‍ നിര്‍ത്തി

ഗുരുവായൂരപ്പന് നിവേദിക്കാന്‍ കദളിക്കുലയുമായി ഗുരുവായൂര്‍ ബിജെപി സ്ഥാനാര്‍ത്ഥി ബി. ഗോപാലകൃഷ്ണന്‍ (വലത്ത്)

ബിജെപിയുടെ ഗോപാലകൃഷ്ണന്‍ പറഞ്ഞാല്‍ മാത്രം വര്‍ഗ്ഗീയത, വനിതാ ലീഗ് നേതാവ് പച്ചയ്‌ക്ക് വര്‍ഗ്ഗീയത പറഞ്ഞാല്‍ അത് മതേതരമോ?

പരാജയം മണത്ത് ടിഎന്‍ പ്രതാപന്‍ (വലത്ത്) വാടാനപ്പള്ളിയില്‍ ടി.എന്‍ പ്രതാപനെതിരെ മുദ്രാവാക്യം മുഴക്കുന്ന ബിജെപി പ്രവര്‍ത്തകര്‍ (ഇടത്ത്)

ടി.എന്‍.പ്രതാപന്‍ വിയര്‍ക്കുന്നു;മണലൂരിലെയും വാടാനപ്പള്ളിയിലെയും കിറ്റാരോപണം പൊളിഞ്ഞു; സത്യം പുറത്തുകൊണ്ടുവന്ന് സിസിടിവി

പാകിസ്താന്റെ മധ്യസ്ഥത ഇവിടെ വേണ്ടെന്ന് ഇറാൻ; ഇന്ത്യയ്‌ക്ക് വലിയ പങ്കുവഹിക്കാനാകുമെന്നും ഇറാൻ പ്രതിനിധി അബ്ദുൾ മജിദ് ഹക്കീം ഇലാഹി

വാസ്തു ദോഷം അകറ്റാൻ എളുപ്പവഴികൾ!

പുറമെ പഴുത്താലും അകത്ത് വിഷം! രാസവസ്തുക്കൾ ചേർത്ത മാമ്പഴം തിരിച്ചറിയാൻ ഇതാ വഴികൾ

എന്റെ അമ്മ ലൗജിഹാദിന്റെ ഇര : വിവാഹം കഴിച്ചത് രണ്ട് ഭാര്യമാരുള്ളയാളെ : ഒടുവിൽ ജീവിക്കാൻ വേണ്ടി ഭിക്ഷ യാചിക്കേണ്ടി വന്നു : നടി നേഹാഖാൻ

വെറുതെ കളയല്ലേ , ചക്കയ്‌ക്ക് വൻ ഡിമാൻഡ് : കിലോയ്‌ക്ക് 2500 രൂപ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.