അങ്ങാടിപ്പുറം: റെയില്‍വേ സ്‌റ്റേഷന്‍ റോഡിലെ കാട് വെട്ടിത്തെളിക്കാന്‍ അവസാനം യുവാക്കള്‍ രംഗത്തിറങ്ങി. യുവചേതന ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തകരാണ് ശ്രമദാനത്തിന് മുന്‍കൈയെടുത്തത്. കാടുമൂടി കിടന്ന അങ്ങാടിപ്പുറം റെയില്‍വേ റോഡിലെ തരകന്‍ ഹൈസ്‌കൂള്‍ ജംഗ്ഷന്‍ മുതല്‍ റെയില്‍വേ സ്റ്റേഷന്‍ പ വരെയുള്ള പൊന്തക്കാടുകളാണ് ഇന്നലെ ഇവര്‍ വൃത്തിയാക്കിയത്. ഇഴജന്തുക്കളുടെ ശല്യം വര്‍ധിച്ചതോടെയാണ് ഇത്തരമൊരു ശ്രമദാനം നടത്താന്‍ കാരണമായതെന്നും ക്ലബ്ബ് പ്രവര്‍ത്തകര്‍ പറഞ്ഞു. ജിഷ്ണു ബാലന്‍, ശ്രീരാഗ്, ശ്രീനാദ്, ശരത് സ്വാമിനാഥന്‍, വിമല്‍, അജിത്ത്, ഗോകുല്‍, രഗില്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
















