കുറ്റിപ്പുറം: എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിങിന് വാട്സാപ്പില്‍ ലഭിച്ച പരാതിയില്‍ കഴിഞ്ഞ ദിവസം പുത്തനത്താണിയില്‍ നിന്നും ഒന്നര കിലോ കഞ്ചാവ് പിടികൂടിയതുമായി ബന്ധപ്പെട്ട് ഒളിവിലായിരുന്ന തിരൂര്‍ താലൂക്കില്‍ വളവന്നൂര്‍ കന്മനം കോഴിപ്പുറത്ത് വീട്ടില്‍ സെയ്തലവി മകന് ഷാക്കിര്‍ (24) പിടിയിലായി. കുറ്റിപ്പുറം എക്സൈസാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. നിരവധി കഞ്ചാവു കേസുകളില്‍ പ്രതിയായ ഇയാള്‍ കഞ്ചാവ് ഓര്‍ഡര്‍ ചെയ്ത് വാങ്ങിക്കാനെത്തിയ എക്സൈസുകാരെ തിരിച്ചറിഞ്ഞ് ഓടി രക്ഷപ്പെടുകയായിരുന്നു. വടകര കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: