ഏലപ്പാറ: പഴമയുടെ സ്മരണകള്‍ ഉണര്‍ത്തി നാശത്തിലേക്ക് വഴുതിപ്പോകുകയാണ് പീരുമേട് കല്‍പ്പാലം. തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ കാലത്താണ് കല്ലുകൊണ്ട് തൂണുകള്‍ നിര്‍മ്മിച്ച് പാലമുണ്ടാക്കിയത്.
മുല്ലപ്പെരിയാര്‍ ഡാം നിര്‍മ്മിക്കുവാന്‍ വേണ്ട സാധനങ്ങള്‍ കൊണ്ടുപോകുന്നതിനായി പണികഴിപ്പിച്ചതാണ് ഈ പാലം. പിന്നീട് ഗതാഗതത്തിനായി ഉപയോഗിച്ചിരുന്നു. പീരുമേട്ടില്‍ പുതിയ പാലം വന്നപ്പോള്‍ ഈ പാലം അവഗണിക്കപ്പെട്ടു.
പാറക്കല്ലുകള്‍ കീറി സിമിന്റ് ഉപയോഗിക്കാതെ പണികഴിച്ച ഈ പാലം പുരാവസ്തുവായി സംരക്ഷിക്കണം എന്ന ആവശ്യം പീരുമേടുകാര്‍ക്കുണ്ട്. ഇടുക്കിയുടെ സൗന്ദര്യം നുകരാനെത്തുന്ന സഞ്ചാരികള്‍ക്കും ഇത് കൗതുകമാകും. എന്നാല്‍ ജനപ്രതിനിധികള്‍ ഇതിനായി പ്രവര്‍ത്തിക്കുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.
















