പാലക്കാട്: നഗരസഭയില്‍ കമ്പ്യൂട്ടരവത്കൃത റെക്കോര്‍ഡ് റൂം സംവിധാനം നിലവില്‍ വരുന്നു. ഇതോടുബന്ധിച്ച് വര്‍ഷങ്ങളായി കെട്ടികിടക്കുന്ന ഫലയുകളും കാലാവധി കഴിഞ്ഞ ഫയലുകളും അപേക്ഷകളും നീക്കം ചെയ്തു തുടങ്ങി. അത്യാവശ്യമുള്ള ഫയലുകളുടെയും അനുമതികളുടെയും അപേക്ഷകളുടെയും വിവരങ്ങള്‍ കമ്പ്യൂട്ടര്‍വത്ക്കരിക്കുന്നതിന്റെ ഭാഗമായാണിത്.
ഓരോ വിഭാഗത്തിലും വര്‍ഷം അടിസ്ഥാനമാക്കി ഫയലുകള്‍ വേര്‍തിരിക്കും. നടപടികള്‍ പൂര്‍ത്തിയായവ റെക്കോര്‍ഡ് റൂമിലേക്ക് മാറ്റും. ഫയല്‍ സംബന്ധമായ എല്ലാ വിവരങ്ങളും കമ്പ്യൂട്ടറില്‍ രേഖപ്പെടുത്തും. പരിശോധനയ്ക്കെത്തുമ്പോള്‍ ഫയല്‍ കാണാനില്ലെന്ന നഗരസഭയുടെ സ്ഥിരം മറുപടിയില്‍ ഓഡിറ്റ് വിഭാഗം അതൃപ്തി രേഖപ്പെടുത്തിയിരുന്നു. ആരോപണം ഉയരുന്ന സംഭവങ്ങളില്‍ ഫയലുകള്‍ കാണാതാകുന്നത് പതിവാണെന്നും പരാതിയുണ്ട്. തുടര്‍ന്ന് കൗണ്‍സിലില്‍ നിര്‍ദേശാനുസരണമാണ് ഫയലുകള്‍ വേര്‍തിരിച്ച് സൂക്ഷിക്കുന്നത്.
ഓഡിറ്റിംഗ് കാലയളവുകളില്‍ പഴയ ഫയലുകള്‍ ലഭിക്കാതെ വരുന്നതും, വിവിധ ആവശ്യങ്ങളുമായി വരുന്ന ജനങ്ങള്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ നല്കാന് കഴിയാത്തതും നിത്യസംഭവമായിരുന്നു. റെക്കോര്‍ഡ് റൂം നിലവില്‍ വരുന്നതോടെ ഈ പ്രശ്നങ്ങള്‍ക്ക് പരിഹാരമാവുമെന്ന് നഗരസഭാ വൈസ് ചെയര്മാന് സി. കൃഷ്ണകുമാര്‍ പറഞ്ഞു. നിയമപരമായി ആവശ്യമില്ലാത്ത ഫയലുകളാണ് നീക്കം ചെയ്യുന്നത്. സാധാരണ നടപടികളെ ബാധിക്കാതിരിക്കാന്‍ അവധി ദിവസങ്ങളിലാണ് ഫയല്‍ വേര്‍തിരിക്കല്‍. ആറുമാസം കാലാവധിയുള്ള താമസസര്‍ട്ടിഫിക്കറ്റ്, ഉടമസ്ഥസര്ട്ടിഫിക്കറ്റ് എന്നിവക്കുവേണ്ടിയുള്ള അപേക്ഷള് ആറുമാസം കഴിഞ്ഞാല്‍ നശിപ്പിക്കുവാന്നതാണ്. വര്‍ഷങ്ങളായി കെട്ടികിടക്കുന്ന നഗരസഭയുടെ സീല്‍പതിച്ച സിനിമാ ടിക്കറ്റുകള്‍, എക്സിബിഷന് ടിക്കറ്റുകള്‍ എന്നിവയും നീക്കം ചെയ്യപ്പെടുന്നവയില്‍ ഉള്‍പ്പെടും. ആവശ്യമില്ലാത്ത ഫയലുകള്‍ സൂപ്രണ്ടും മറ്റ് ഉദ്യോഗസ്ഥരും പരിശോധിച്ചശേഷമാണ് നീക്കം ചെയ്യുന്നത്. ചെയര്‍പഴ്സന്‍ പ്രമീളാ ശശിധരന്, വൈസ് ചെയര്‍മാന്‍സി.കൃഷ്ണകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ ധോണി ലീഡ് കോളജ് ഓഫ് മാനേജ്മെന്റിന്റെ സഹകരണത്തോടെയാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: