പത്തനാപുരം: മദ്യപാനത്തിനിടെ നാല്‌പേരെ കുത്തുകയും,ഒരാള്‍ മരിക്കുകയും ചെയ്ത സംഭവത്തിലെ പ്രതിയെ അറസ്റ്റ് ചെയ്തു. ആലപ്പുഴ മണ്ണാഞ്ചേരി മുറിയാങ്കല്‍ വീട്ടില്‍ അശോകന്റെ മകന്‍ അനൂപി(29)നെയാണ് പത്തനാപുരം സിഐ പി. റെജി എബ്രഹാമിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഈ മാസം 21 നാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. ചേര്‍ത്തല തുറവൂര്‍ പള്ളിത്തോട് കളത്തില്‍ വീട്ടില്‍ ജോസഫിന്റെ മകന്‍ കെ.ജെ പീറ്ററാ (30)ണ് കുത്തേറ്റ് ചികിത്സയില്‍ കഴിയവെ മരിച്ചത്. അക്രമത്തിനിടെ കൊട്ടാരക്കര പടിഞ്ഞാറെത്തെരുവ് സജിവിലാസത്തില്‍ അജി (28) ,പട്ടാഴി ഏറത്തുവടക്ക് റേഷന്‍കടമുക്ക് അനില്‍ നിവാസില്‍ അരുണ്‍രാജ്( 29) , ചേര്‍ത്തല സ്വദേശി ബെന്‍സിലാല്‍ (29), എന്നിവര്‍ക്കും പരിക്കേറ്റിരുന്നു. ഇതില്‍ ബെന്‍സി ലാലിന്റെ നിലയും ഗുരുതരമാണ്. അക്രമത്തിനിടെ പരിക്കേറ്റ അനൂപ് പോലീസ് കസ്റ്റഡിയില്‍ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇന്നലെയാണ് ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പട്ടാഴി ഏറത്തുവടക്ക് റ്റൈല്‍സ് പണിചെയ്യുന്ന തൊഴിലാളികളാണ് ഇവര്‍ .കുറച്ച് ദിവസം മുമ്പാണ് അനൂപ് ജോലിക്കായി ഇവിടെ എത്തുന്നത്. അഞ്ച് പേരും ഒരുമിച്ചിരുന്ന് അമിതമായി മദ്യപിച്ചിരുന്നു. അനൂപ് മൈബൈലില്‍ സംസാരിക്കുന്നതിനിടെ മറ്റുളളവരോട് ശബ്ദമുണ്ടാക്കതിരിക്കാന്‍ പറഞ്ഞതാണ് അക്രമ സംഭവങ്ങള്‍ക്ക് തുടക്കം. വാക്കേറ്റത്തില്‍ തുടങ്ങിയത് ഒടുവില്‍ കത്തിക്കുത്തില്‍ അവസാനിക്കുകയായിരുന്നു.
















