കോഴിക്കോട്: ഉന്നത പോലീസുദ്യോഗസ്ഥര്‍ നോക്കി നില്‍ക്കേ പോലീസ് ബസ്സിനു മുന്നില്‍ പോസ്റ്റര്‍ ഒട്ടിച്ച സിപിഎമ്മുകാര്‍ക്കെതിരെ നടപടിയില്ല. ശ്രീകൃഷ്ണജയന്തി ദിനത്തില്‍ നരിപ്പറ്റ പഞ്ചായത്തിലെ കൈവേലിയിലാണ് സംഭവം. സി പിഎം ഘോഷയാത്ര നടത്തുമെന്നു പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് കൈവേലിയില്‍ രണ്ടു സിഐ മാരടക്കമുള്ള വന്‍ പോലീസ് സംഘം എത്തിയിരുന്നു. ശ്രീകൃഷ്ണജയന്തി ശോഭായാത്രക്ക് പോലീസ് അനുമതി നിഷേധിച്ചിരുന്നു. ഇതിനിടയിലാണ് പോലീസുകാര്‍ നോക്കി നില്‍ക്കേ പോലീസ് വാഹനത്തില്‍ സിപിഎമ്മുകാര്‍ പോസ്റ്റര്‍ ഒട്ടിച്ചത്. എന്നാല്‍ ഇവര്‍ക്കെതിരെ കുറ്റിയാടി പോലീസ് ഇതുവരെ കേസ്സെടുത്തിട്ടില്ല. ശ്രീകൃഷ്ണജയന്തി ശോഭായാത്ര നടത്തിയതിന് സംഘാടകര്‍ക്കെതിരെ പോലീസ് കേസ്സെടുത്തിട്ടുണ്ട്.
















