Monday, April 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സംസാര ദു:ഖശമനത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 25, 2016, 08:33 pm IST
in Samskriti

താന്‍ സ്ത്രീജിതനാണെന്ന് കൃഷ്ണന്‍ തന്റെ പ്രവര്‍ത്തനങ്ങള്‍ കൊണ്ട് കാണിച്ചിട്ടുണ്ട്. സത്യഭാമ പറഞ്ഞിട്ടല്ലേ കല്‍പ്പവൃക്ഷത്തിനായി സ്വര്‍ഗ്ഗത്ത് പോയി ഇന്ദ്രനെ തോല്‍പ്പിച്ചത്? പ്രദ്യുമ്‌നന്‍ മുതലായ ശേഷ്ഠപുത്രന്മാരെക്കണ്ടിട്ട് തനിക്കും ഒരുത്തമ പുത്രന്‍ വേണമെന്ന് ജാംബവതി കൃഷ്ണനോടാവശ്യപ്പെട്ടു. അതിനായി ഭഗവാന്‍ ഉപമന്യുമഹര്‍ഷി തപസ്സുചെയ്യുന്ന പര്‍വ്വതത്തില്‍ ചെന്ന് അദ്ദേഹത്തെ ഗുരുവായി സ്വീകരിച്ചുകൊണ്ട് തപസ്സാരംഭിച്ചു.

ഫലമൂലങ്ങള്‍ മാത്രം ആഹരിച്ച് തലമുണ്ഡനം ചെയ്ത് ദണ്ഡിയായി അദ്ദേഹം ഒരു മാസം തപസ്സു ചെയ്തു. രണ്ടാം മാസത്തില്‍ അദ്ദേഹം ഒറ്റക്കാലില്‍ നിന്ന് ജലപാനം മാത്രമായി തപം ചെയ്തു. മൂന്നാം മാസം മുതല്‍ വായു ഭക്ഷണം മാത്രമായി പെരുവിരലില്‍ ഊന്നി നിന്ന് തപം തുടര്‍ന്നു. അങ്ങിനെ ആറാം മാസത്തില്‍ രുദ്രഭഗവാന്‍ സംപ്രീതനായി അദ്ദേഹത്തിനുമുന്നില്‍ പ്രത്യക്ഷനായി. ഇന്ദ്രാദികളും, ബ്രഹ്മാവും വിഷ്ണുവും ശങ്കരന്റെ കൂടെ വന്നു. ശങ്കരന്‍ പറഞ്ഞു: ‘ഞാന്‍ നിന്റെ തപസ്സില്‍ അതീവസന്തുഷ്ടനായിരിക്കുന്നു! എന്താണ് വരമായി വേണ്ടത്? സര്‍വ്വാഭീഷ്ടങ്ങളും സാധിപ്പിക്കാന്‍ കഴിയുന്ന എന്നെ കണ്ടു കഴിഞ്ഞാല്‍പ്പിന്നെ മറ്റു കാമങ്ങള്‍ ഒന്നും ബാക്കിയുണ്ടാവരുത്’

പരമശിവനെക്കണ്ട് ഭക്തിപാരവശ്യത്തോടെ അദ്ദേഹത്തെ സാഷ്ടാംഗം നമസ്‌കരിച്ചു. ശ്രീകൃഷ്ണന്‍ അതിഗംഭീരമായ സ്വരത്തില്‍ ശിവനെ ഇങ്ങിനെ സ്തുതിച്ചു: ‘ദേവദേവാ, സകലജീവജാലങ്ങളുടേയും ആര്‍ത്തികള്‍ പോക്കുന്നവനേ, വിശ്വത്തിന്റെ തന്നെ യോനിയായവനേ, നീലകണ്ഠാ, ഞാന്‍ നിന്നെ നമിക്കുന്നു. പാര്‍വ്വതീ വല്ലഭാ, ത്രിലോകനായകാ, ദൈത്യ സംഹാരകാ, ശൂലപാണേ, അങ്ങയെ കണ്ടതിനാല്‍ എന്റെ ജീവിതം ധന്യമായിരിക്കുന്നു. ഞാനീ ലോകത്ത് സ്ത്രീയെന്ന കയറിനാല്‍ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. എന്നെ രക്ഷിക്കണേ. മനുഷ്യജന്മമെടുത്ത ഞാന്‍ അനുഭവിക്കുന്ന കഷ്ടതകള്‍ അനവധിയാണ്. അങ്ങയെ ശരണം പണിഞ്ഞ എന്നെ അങ്ങുതന്നെ ഇതില്‍ നിന്നും കരകയറ്റണം.

ഗര്‍ഭത്തില്‍ കിടന്നുണ്ടായ ദുഃഖം, കംസനെ ഭയപ്പെട്ടു ഗോകുലത്തില്‍ കഴിഞ്ഞ ശൈശവകാലം, കാലിയെ മേച്ചു തലമുടിയില്‍ പൊടിയണിഞ്ഞു വൃന്ദാവനത്തിലെ വാസം, അച്ഛന്റെ നാടായ മഥുര വിട്ടു ദ്വാരകയിലേയ്‌ക്കുള്ള പാലായനം, യയാതിയുടെ ശാപം ഭയന്ന് സമ്പുഷ്ടമായ രാജ്യം ഉഗ്രസേനനു നല്‍കി ദാസഭാവത്തിലുള്ള ജീവിതം, ഇവ മാത്രമല്ല ദുഃഖപൂരിതമായ ഗാര്‍ഹസ്ത്യമാണ് എനിക്ക് കിട്ടിയത്. സ്ത്രീയുടെ കയ്യില്‍പ്പെട്ടാല്‍പ്പിന്നെ ധര്‍മ്മപരിപാലനം പോലും എളുപ്പമല്ല. അത് പാരതന്ത്ര്യം തന്നെയാണ്. മോക്ഷചിന്തയ്‌ക്കൊന്നും അവിടെ സ്ഥാനമേയില്ല. ജാംബവതിയുടെ പ്രേരണയാലാണ് ഞാന്‍ പുത്രലാഭത്തിനായി ഈ തപസ്സു ചെയ്തത്.

അങ്ങയുടെ ദര്‍ശനം ലഭിച്ചശേഷം തുലോം തുച്ഛമായ നശ്വരവസ്തുവിനായി യാചിക്കുന്നവന്‍ എത്ര മൂഢന്‍! എങ്കിലും പെണ്ണിന്റെ പ്രേരണയില്‍ പുരുഷന്‍ എന്തും ചെയ്തുപോവുന്നു. മഹാദേവാ, ഞാന്‍ പുത്രസുഖത്തിനായി യാചിക്കുകയാണ്. ഈ സംസാരം അനിത്യമാണ് എന്നറിഞ്ഞിട്ടും എന്നില്‍ വൈരാഗ്യം വേരുറയ്‌ക്കുന്നില്ല. ശാപവശാലാണ് നാരായണാംശമായ ഞാന്‍ ഇവിടെ ജനിക്കാനിടയായത്. ജനിച്ചുപോയാല്‍പ്പിന്നെ മായാ ബന്ധനത്തില്‍പ്പെട്ടു ദുഃഖങ്ങള്‍ അനുഭവിക്കുക തന്നെ!’

ഇങ്ങിനെ പ്രാര്‍ത്ഥിച്ച ശ്രീകൃഷ്ണനോട് മഹാദേവന്‍ പറഞ്ഞു: ‘നിനക്ക് പതിനാറായിരത്തി അമ്പതു പത്‌നിമാരിലുമായി പുത്രന്മാര്‍ അനേകം ഉണ്ടാവും. ഓരോരുത്തരിലും വീരന്മാരായ പത്തു പുത്രന്മാര്‍ ഉണ്ടാവട്ടെ.’ കൈകൂപ്പി നില്‍ക്കുന്ന ശ്രീകൃഷ്ണനോട് പാര്‍വ്വതീ ദേവി പറഞ്ഞു:’ കൃഷ്ണാ, അങ്ങ് ഗൃഹസ്ഥന്മാരില്‍ ഏറ്റവും ശ്രേഷ്ഠനായിത്തീരും. എന്നാല്‍ ഒരു നൂറുകൊല്ലം കഴിയുമ്പോള്‍ ബ്രാഹ്മണശാപവും ഗാന്ധാരീശാപവുമെല്ലാം നിമിത്തം നിന്റെ കുലത്തിനും നാശമുണ്ടാവും. ശാപത്തിന്റെ വീര്യംകൊണ്ട് നിന്റെ പുത്രന്മാര്‍ തമ്മില്‍ത്തല്ലി നശിക്കും. യാദവകുലം തന്നെ ഇല്ലാതാവും. അതുകഴിഞ്ഞ് നിനക്ക് ദേഹം ത്യജിക്കാം. വരാനുള്ള കാര്യത്തെയോര്‍ത്ത് വ്യാകുലപ്പെട്ടതുകൊണ്ട് കാര്യമൊന്നുമില്ല. അതിനു പരിഹാരമൊന്നുമില്ല എന്നറിയുക. അഷ്ടാവക്രന്റെ ശാപം മൂലം നിന്റെ ഭാര്യമാരെ കാട്ടുകള്ളന്മാര്‍ കൊണ്ടുപോവും’. ഇത്രയും പറഞ്ഞു പരമശിവനും പാര്‍വ്വതീ ദേവിയും അപ്രത്യക്ഷരായി. ഭഗവാന്‍ ദ്വാരകയിലേയ്‌ക്ക് തിരിച്ചുപോയി.

വ്യാസന്‍ പറഞ്ഞു: ബ്രഹ്മാദികള്‍ ആണെങ്കിലും മായയുടെ തിരത്തള്ളലില്‍ അവര്‍ക്കും പിടിച്ചു നില്‍ക്കാന്‍ ആവില്ലതന്നെ. ചാഞ്ചാടുന്ന മനസ്സും മരപ്പാവകള്‍പോലെയുള്ള ആട്ടവും മായയുടെ പൂര്‍ണ്ണ നിയന്ത്രണത്തിലാണ്. മുജ്ജന്മകര്‍മ്മഫലങ്ങളാണ് മായയ്‌ക്കുള്ള പ്രേരകശക്തി. എന്നാല്‍ ഒന്നറിഞ്ഞാലും, ആ ഭഗവതിക്ക് ആരോടും പക്ഷപാതമില്ല. എല്ലാവരെയും മോക്ഷമാര്‍ഗ്ഗത്തില്‍ നയിക്കുക എന്നതുമാത്രമാണ് അവിടുത്തെ ലക്ഷ്യം. ചരാചരങ്ങള്‍ നിറഞ്ഞ ഈ ജഗത്തിനെ അമ്മ സൃഷ്ടിക്കാതിരുന്നാല്‍ വിശ്വം മുഴുവനും വെറും ജഡം മാത്രമാവും. അതുകൊണ്ട് ജഗദംബിക കൃപാപൂര്‍വ്വം ഈ വിശ്വത്തെ സൃഷ്ടിച്ചു ജീവജാലങ്ങളെ കര്‍മ്മനിരതരാക്കി നിലനിര്‍ത്തുകയാണ്. ബ്രഹ്മാദികളും, സുരാസുരന്മാരുമെല്ലാം അമ്മയുടെ മായാവലയത്തില്‍ത്തന്നെയാണ്. സ്വാതന്ത്ര്യമുള്ളത് ആ പരാശക്തിക്ക് മാത്രമാണ്. അതിനാല്‍ ഭജിക്കാനും സേവിക്കാനും അര്‍ഹയായി ദേവി മാത്രമേയുള്ളൂ. പരാശക്തിയെ പൂജിക്കുക എന്നതില്‍ അപ്പുറം നമുക്ക് മറ്റൊന്നും കരണീയമായില്ല. കാരണം അവള്‍ക്ക് മുകളില്‍ ജന്മസാഫല്യമായി ആരുമില്ല.

കുലദേവതയായി പരാശക്തിയെ ആരാധിക്കാത്ത കുലത്തില്‍ എനിക്ക് ജന്മം ഉണ്ടാകാതിരിക്കട്ടെ. ”ഞാനും ദേവിയും തമ്മില്‍ അന്തരമില്ല. ഞാന്‍ ദുഖരഹിതമായ ബ്രഹ്മമാണ്.” എന്നിങ്ങിനെ താനുമായി ഭേദമില്ലാത്ത ഒന്നായി പരാശക്തിയെ നാം കാണണം. സദ്ഗുരുവിന്റെ ഉപദേശം സ്വീകരിച്ച് ദേവിയെ സ്വാത്മസ്വരൂപിണിയായി ഭാവനചെയ്ത് നിത്യവും ധാനിക്കണം. മറ്റൊരു കര്‍മ്മങ്ങളും മുക്തിദായകമല്ല. ശേതാശ്വരതന്‍ മുതലായ മുനിമാര്‍ ഈ വിധത്തില്‍ ഭവസാഗരതരണം ചെയ്തവരാണ്. ബ്രഹ്മാവ്, വിഷ്ണു, ഗൗരി, ലക്ഷ്മി എന്നിവരും ഈ ജഗദംബികയെയാണ് സ്തുതിക്കുന്നത്.

സംസാരദുഖശമനത്തിനായി അങ്ങ് ചോദിച്ചതിനുത്തരമായി ഞാനീ സദ്കഥകള്‍ പറഞ്ഞു. അങ്ങേയ്‌ക്ക് ഇനിയെന്താണ് അറിയേണ്ടത്? അങ്ങിപ്പോള്‍ കേട്ട പുരാണം കേള്‍ക്കുന്നത് തന്നെ സര്‍വ്വപാപങ്ങളെയും ഇല്ലാതാക്കാന്‍ പര്യാപ്തമാണ്. നിത്യവും ദേവിയുടെ അത്യത്ഭുതകരമായ കഥകള്‍ കേള്‍ക്കുന്നവന്‍ മുക്തനാവും.’

സൂതന്‍ പറഞ്ഞു: അഞ്ചാംവേദമെന്ന് പ്രശസ്തമായ ശ്രീമദ് ഭാഗവതം കഥ വേദവ്യാസന്റെ വാമൊഴിയായാണ് ഞാന്‍ പഠിച്ചത്.

തുടരും

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ മണ്ഡലത്തിലും ചര്‍ച്ച വികസന മുരടിപ്പ്

Kerala

സോഷ്യല്‍മീഡിയയില്‍ സുരേന്ദ്രന്റെ തീംസോങ് ട്രെന്‍ഡിങ്

Kerala

സിപിഎമ്മില്‍ പ്രതിസന്ധി; പയ്യന്നൂരില്‍ സിഐടിയു ജില്ലാ പ്രസിഡന്റ് സി. കൃഷ്ണന്‍ പ്രചാരണത്തിനില്ല

Kerala

ഇടതിലും വലതിലും ആരുടെയൊക്കെ ‘തല ഉരുളും’

India

‘ഇന്ത്യൻ നയതന്ത്രം ശക്തവും മികച്ചതും’: പശ്ചിമേഷ്യൻ യുദ്ധം അവസാനിപ്പിക്കാൻ ഭാരതം ഇടപെടണമെന്ന് ഇറാൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ജോലിയിൽ സ്ഥാനക്കയറ്റം, ശമ്പള വർദ്ധനവ്: 2026 ഏപ്രിൽ 6-ലെ രാശിഫലം

Screenshot

ഒറ്റദിവസംകൊണ്ട ഒരാൾക്ക് 5000 വോട്ട് കൂടി, മറ്റൊരാൾക്ക് 5000 വോട്ട് കുറഞ്ഞു

ചേറുശ്ശേരിയിലെ സാത്വിക നരസിംഹന്‍

പ്രൊജക്ട് കുശ (വലത്ത്) പ്രൊജക്ട് കുശയില്‍ നിന്നും ശത്രുവിന്‍റെ ഡ്രോണുകള്‍ക്കും മിസൈലുകള്‍ക്കും യുദ്ധജെറ്റുകള്‍ക്കും നേരെ കുതിയ്ക്കുന്ന മിസൈല്‍ (ഇടത്ത്)

പ്രതിരോധ മേഖലയിൽ വിപ്ലവം:ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് ഇരട്ടിയാക്കാൻ ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ‘പ്രോജക്റ്റ് കുശ’ പ്രവർത്തനസജ്ജമാകുന്നു

അങ്ങാടിയിൽ തോറ്റതിന് അമ്മയോട്! ഷാർജയിലെ ഖോർഫക്കാൻ തുറമുഖം ലക്ഷ്യമിട്ട് ഇറാന്റെ മിസൈൽ ആക്രമണം

അനധികൃത കുടിയേറ്റം; ബെംഗളൂരുവില്‍ തങ്ങിയ 272 ബംഗ്ലദേശികളെ നാടുകടത്തി, 2 ഏജന്റുമാർ അറസ്റ്റിൽ

യുദ്ധം അവസാനിപ്പിക്കാൻ മദ്ധ്യസ്ഥർ; ആദ്യ ഘട്ടം 45 ദിവസത്തെ വെടിനിർത്തൽ ശ്രമം

യൗവനം പിന്നിട്ട ബിജെപിക്ക് ഇന്നു പിറന്നാള്‍

കേരളം തീരുമാനിക്കട്ടെ

കോണ്‍ഗ്രസ് നേതാവിന്റെ കോമാളി വേഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.