കുമളി: കട്ടപ്പനയിലും കുമളിയിലുമായി നിരവധി മോഷണങ്ങള്‍ നടത്തിയ പ്രതിയെ അറസ്റ്റു ചെയ്തു. ചെങ്കര കന്നിക്കല്ല് സ്വദേശി സോബിനാണ് (27) പോലീസിന്റെ പിടിയിലായത.് ഇയാളെ പിടികൂടാന്‍ ശ്രമിച്ച ഉപ്പുതറ പോലീസ് സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസര്‍ മോഹനനെ ആക്രമിച്ച ശേഷം രക്ഷപെടാന്‍ ശ്രമം നടത്തി. എന്നാല്‍ പോലീസ് സംഘം ഇയാളെ കീഴ്‌പെടുത്തി.കഴിഞ്ഞ ദിവസം കുമളി ടൗണിനു സമീപമുള്ള അഞ്ചു വീടുകളില്‍ നിന്നായി മൂന്നര പവന്റെ സ്വര്‍ണവും പണവും അപകരിച്ച കേസിലാണ് ഇയാള്‍ പിടിയിലായത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ മുന്‍പ് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്നും ഒരു ലക്ഷത്തി എഴുപത്തി അയ്യായിരം രൂപയും ,ടൗണിലെ തന്നെ ജൗളി കടയില്‍ നിന്നും പണം അപകരിച്ചതും ഇയാള്‍ തന്നെ യാണ്.
















