തൊടുപുഴ: മോഷണസംഘം പിടിയില്‍. കൂവപ്പിളളി ഞൊടിയാപ്പിളളില്‍ ജോമേഷ് (28), കുടയത്തൂര്‍ ഇടയ്‌ക്കാട്ട് അനൂപ്(36), ഒളമറ്റം മുണ്ടയ്‌ക്കല്‍ മഹേഷ് എന്നിവരാണ് തൊടുപുഴ പോലീസിന്റെ പിടിയിലായത്. തൊടുപുഴയിലും പരിസരപ്രദേശങ്ങളും മോഷണം പെരുകിയതിനെ തുടര്‍ന്ന് നഗരത്തില്‍ പോലീസ് പെട്രോളിങ് ശക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസം രാത്രി 12 മണിയോടെ കോതായിക്കുന്ന് ഭാഗത്ത് വച്ചാണ് പ്രതികള്‍ പിടിയിലാവുന്നത്.
തൊടുപുഴ ഡിവൈഎസ്പി എന്‍ എന്‍ പ്രസാദിന്‍െ നേതൃത്വത്തില്‍ തൊടുപുഴ സി ഐ എന്‍ ജി ശ്രീമോന്‍, പ്രിന്‍സിപ്പല്‍ സബ് ഇന്‍സ്‌പെക്ടര്‍ വി ജയകുമാര്‍, ഷാഡോ പോലീസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്. പെട്രോളിങ് നടത്തുന്നതിനിടെ പോലീസിനെ കണ്ട് രക്ഷപെടാന്‍ ശ്രമിച്ച ഇവരെ പോലീസ് സംഘം വളഞ്ഞ് പിടികൂടുകയായിരുന്നു. ജോമേഷ് 2011ല്‍ തൊടുപുഴയില്‍ നിന്നും ഓട്ടോറിക്ഷ മോഷണം നടത്തിയ കേസിലും, പിടിച്ചുപറി, വധശ്രമം എന്നീ കേസുകളിലും പ്രതിയാണ്. കാഞ്ഞാര്‍ സ്റ്റേഷനില്‍ ജോമേഷിനെതിരെ 2 മോഷണ കേസുകളും ഉണ്ട്. അനൂപ് ഒരു കഞ്ചാവ് കേസില്‍ പ്രതിയാണ്. മഹേഷിനെതിരെ പൊതുനിരത്തില്‍ നിരന്തരം ശല്യമുണ്ടാക്കിയതിന് കേസുണ്ട്. പ്രതികളെ കോടതിയില്‍ ഹാജരാക്കി.
















