കോട്ടയം: ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര കടന്നു പോകുന്ന വഴിവക്കുകളില്‍ അറവുമാലിന്യം തള്ളിയ സം ഭവം പ്രതിഷേധത്തിന് ഇടയാക്കി. ബുധനാഴ്ച രാവിലെ യാണ് വിവിധ പ്രദേശങ്ങളില്‍ വഴിവിക്കില്‍ മാലിന്യം ത ള്ളിയ നിലയില്‍ കണ്ടെത്തിയത്.
ശാസ്താംകടവ്, തേമ്പുവാലക്കടവ്, വടവാതൂര്‍, മോസ്‌കോ റോഡ്, കൂരോപ്പട, താളിക്കല്ല്, അയര്‍കുന്നം പ്രദേശങ്ങളിലെ റോഡുകളിലാണ് കോഴിമാലിന്യവും മത്സ്യമാലിന്യവും ചാക്കില്‍ കെട്ടി ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്.
റോഡുകള്‍ക്ക് ഇരു സൈഡുകളിലുമായി കിലോമീറ്ററുകള്‍ ദൂരത്തിലാണ് മാലിന്യം നിക്ഷേപിച്ചത്. ശാസ്താംകടവ് ക്ഷേത്രത്തിന് സമീപത്തായി മാലിന്യം നിരവധി ചാക്കുകളില്‍ കൂട്ടിയിട്ടിരുന്ന നിലയിലാണ്. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ നിരവധി ഘോഷയാത്രകള്‍ കടന്നു പോവേണ്ട റോഡുകളിലാണ് സാമൂഹിക വിരുദ്ധര്‍ അറവുമാലിന്യങ്ങള്‍ വിതറിയത്.
















