കുമളി: ക്ഷേത്രഭാരവാഹികളുടെ നിസഹകരണം മൂലം ശ്രീ കൃഷ്ണ ജയന്തിയുടെ അനുബന്ധിച്ച് നടന്ന ശോഭ യാത്ര ക്ഷേത്രാങ്കണത്തില്‍ പ്രവേശിക്കാന്‍ കഴിഞ്ഞില്ല. കുമളി ആനവിലാസം ശ്രീ മഹാ ദേവ ക്ഷേത്രങ്കണത്തിലേക്കു എത്തിയ ശോഭാ യാത്രയാണ് ശ്രീകോവിലിനു മുന്‍പിലുള്ള പൊതു വഴിയില്‍ അവസാനിപ്പിച്ചത് .
ആദ്യമായാണ് ഈ വര്‍ഷം തോട്ടം മേഖല ഉള്‍പ്പെടുന്ന ആനവിലാസത്തു തദ്ദേശ വാസികള്‍ ഒത്തു ചേര്‍ന്ന് ശ്രീകൃഷ്ണ ജയന്തി ആഘോഷിച്ചത് . ഇതിന്റെ സംഘാടകര്‍ ക്ഷേത്ര ഭാരവാഹികളെ നേരില്‍ കണ്ടു രാധാ-കൃഷ്ണ വേഷധാരികളായ കുട്ടികള്‍ക്ക് ക്ഷേത്ര അങ്കണത്തില്‍ പ്രവേശിക്കാന്‍ അനുവാദം ചോദിച്ചിരുന്നു. ശോഭ യാത്ര എത്തിച്ചേര്‍ന്ന സമയത് ക്ഷേത്ര മൈതാനത്തേക്ക് പ്രവേശിക്കുന്ന കവാടം ചങ്ങല ഉപയോഗിച്ച് പൂട്ടിയ നിലയിലായിരുന്നു. കുട്ടികളുമായെത്തി ഘോഷയാത്രയില്‍ പങ്കെടുത്ത ഇരുന്നൂറോളം ഹൈന്ദവ വിശ്വാസികള്‍ ഭാരവാഹികളുടെ നിഷേധാത്മക നിലപാടില്‍ ശക്തമായ പ്രധിഷേധം രേഖപ്പെടുത്തി. ക്ഷേത്ര മതിലിന് പുറത്തുള്ള ആല്‍ച്ചുവട്ടില്‍ കൃഷ്ണ വിഗ്രഹം വച്ചാണ് ശോഭായാത്രയില്‍ പങ്കെടുത്തവര്‍ പ്രാര്‍ത്ഥന നടത്തി മടങ്ങിയത്.
















