കട്ടപ്പന:ശ്രീകൃഷ്ണജയന്തി ബാലദിനം വിവിധ ബാലഗോകുലങ്ങളുടെ സംയുക്താഭിമുഖ്യത്തില്‍ ഇന്ന് ആഘോഷിക്കും. കട്ടപ്പനയില്‍ വിവിധ ബാലഗോകുലങ്ങളുടെ സംയുക്തത്തില്‍ വൈകിട്ട് 4.30 ന് കട്ടപ്പന ടി.ബി. ജംഗ്ഷനില്‍ ശോഭായാത്ര എത്തിച്ചേരും. ചെറുശോഭായാത്രകളുമായി സംഘമിച്ച് മഹാശോഭായാത്രയായി അമ്പാടിക്കവല ലക്ഷ്മി നാരായണ ക്ഷേത്രാങ്കണത്തില്‍ സമാപിക്കും. ഉറിയടിയും, അവല്‍പ്പൊതി വിതരണവും ഉണ്ടായിരിക്കും.
മാട്ടുക്കട്ട: ഹരിതീര്‍ത്ഥപുരം മഹാവിഷ്ണു ക്ഷേത്രാങ്കണത്തില്‍ വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ വൈകിട്ട് 4.00 മണിക്ക് ചെിനായ്‌ക്കന്‍കുടിയില്‍ നിന്നും ആരംഭിച്ച് മാട്ടുക്കട്ട മേരികുളം വഴി മഹാശോഭായാത്രയായി ഹരിതീര്‍ത്ഥപുരം മഹാവിഷ്ണു ക്ഷേത്രാങ്കണത്തില്‍ സമാപിക്കും. തുടര്‍ന്ന് ഉറിയടിയും, അവല്‍പ്പൊതി വിതരണവും നടക്കും.
ചെറുതോണി: ഇടുക്കി ആലിന്‍ചുവട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തിദിനാഘോഷവും, ശോഭായാത്രയും ഇന്ന് നടക്കും. രാവിലെ 11 ന് ഭക്തിനിര്‍ഭരമായ വാദ്യമേളങ്ങളുടേയും ഉണ്ണികണ്ണന്മാരുടേയും രാധികമാരുടേയും വേഷപ്രച്ഛന്നമായ ദേവന്മാരുടേയും അകമ്പടികളോടുകൂടിയുള്ള ശോഭായാത്ര ക്ഷേത്രാങ്കണത്തില്‍ നിന്നും ആരംഭിക്കും. 12.30 ന് ശ്രീകൃഷ്ണ ജയന്തി പൂജാസമര്‍പ്പണം, മഹാപ്രസാദമൂട്ട് എന്നിവ നടക്കും.
ഏലപ്പാറ: ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നടക്കുന്ന ശോഭയാത്രയ്‌ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഇന്ന് രാവിലെ 10ന് ഗാന്ധിനഗര്‍ കാണിക്കമണ്ഡപത്തില്‍ നിന്നും ആരംഭിക്കുന്ന മഹാശോഭായാത്ര ഏലപ്പാറ ടൗണ്‍ ചുറ്റി ക്ഷേത്രത്തില്‍ സമാപിക്കും. ഉച്ചയ്‌ക്ക് അഷ്ടമി രോഹിണി സദ്യ. ഉച്ചക്കഴിഞ്ഞ് ഉറിയടി എന്നിവയും നടക്കും. രാത്രി രണ്ടിന് അവതാര പൂജയും നടക്കും.
കുമളി: ഉച്ചയ്‌ക്ക് ശേഷം രണ്ടു മണിയോടെ അമരാവതി ശ്രീ മഹാദേവ ക്ഷേത്രങ്കണത്തില്‍ നിന്നുള്ള ശോഭായാത്ര ദേവസ്വം പ്രസിഡന്റ് സന്തോഷ് പണിക്കര്‍ ഗോകുല പതാക കൈമാറുന്നതോടെ ആരംഭിച്ച് കുമളി പടിഞ്ഞാറേ ശ്രീധര്‍മ്മ ശാസ്താ നടയില്‍ പ്രദേശങ്ങളില്‍ നിന്നുമുള്ള ശോഭായാത്രകളുമായി സംഗമിച്ച് ടൗണിലെ ഗണപതി ഭദ്രകാളി ക്ഷേത്രത്തില്‍ വൈകിട്ട് അഞ്ചു മണിയോടെ എത്തിച്ചേരും. സ്പ്രിങ്‌വാലി , ഒന്നാം മൈല്‍ , അട്ടപ്പള്ളം, തേക്കടി, മണ്ണാകുടി പാളിയകുടി റോസാപ്പൂക്കണ്ടം എന്നിവിടങ്ങളില്‍ നിന്നുള്ള ഘോഷ യാത്രകളാണ് കുമളിയില്‍ സംഗമിക്കുന്ന്.തുടര്‍ന്ന് ശ്രീകൃഷ്ണ വേഷം ധരിച്ച ബാലന്മാരുടെ ഉറിയടി അരങ്ങേറും. വിവിധ ക്ഷേത്രങ്ങളിലെ മേല്‍ ശാന്തി മാരോടൊപ്പം ആഘോഷ പ്രമുഖ് എന്‍ ജി ജിനീഷ് , പി എസ് സജീവ് എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കും.
വണ്ടിപ്പെരിയാര്‍: വിവിധ മേഖലകളില്‍ നിന്ന് എത്തിച്ചേരുന്ന ശോഭായാത്രകള്‍ കക്കികവലയില്‍ ഒത്തു ചേര്‍ന്ന് അവിടെ നിന്ന് ശ്രീ ധര്‍മശാസ്താ ക്ഷേത്രത്തിലേക്ക് എത്തി ചേരും തുടര്‍ന്ന് കുട്ടികൃഷ്ണന്മാര്‍ പങ്കെടുക്കുന്ന ഉറിയടി നടക്കും. 62 ആം മൈല്‍, കറുപ്പുപാലം ,വള്ളക്കടവ് എന്നിവിടങ്ങളില്‍ നിന്നുള്ള ചെറു ഘോഷയാത്രകളാണ് കാക്കികവലയില്‍ ഒത്തു ചേരുന്നത്. നൂറുകണക്കിന് ബാലിക ബാലന്മാര്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളില്‍ പങ്കു ചേരും.
















