നീലേശ്വരം: ശബരിമലയില്‍ നിലവിലുള്ള ആചാരരീതി തുടരണമെന്നും, ഹിന്ദു വിശ്വാസങ്ങളെയും ആചാരങ്ങളെയുമല്ല പരിഷ്കരിക്കേണ്ടത് ക്ഷേത്രത്തിലെ ഭൗതിക സാഹചര്യങ്ങളാണ് സൗകര്യപ്രദമാക്കേണ്ടതെന്ന് എന്‍എസ്എസ് ഹൊസ്ദുര്‍ഗ്ഗ് താലൂക്ക് യൂണിയന് വെസ് പ്രസിഡന്റ് കരിച്ചേരി പ്രഭാകരന് നായര്‍ പറഞ്ഞു. നീലേശ്വരം കിഴക്കന്‍കൊഴുവല്‍ എന്‍എസ്എസ് കരയോഗം ജനല്‍ബോഡി യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തില്‍ കരയോഗം പ്രസിഡന്റ് എ.രാഘവന് നായര്‍ അധ്യക്ഷത വഹിച്ചു. സപ്തതി കഴിഞ്ഞ കരയോഗം ഭാരവാഹികളെയും വിവിധ മേഖലകളില്‍ കഴിവ് തെളിയിച്ച വ്യക്തികളെയും യോഗത്തില്‍ ആദരിച്ചു. വിദ്യാര്‍ത്ഥികള്‍ക്കുള്ള സ്കോളര്‍ഷിപ്പ് വിതരണം ചെയ്തു. ആദ്ധ്യാത്മിക പഠന കേന്ദ്രത്തിലെ കുട്ടികളെ അനുമോദിച്ചു. ഗോപിനാഥന് മുതിരക്കാല്‍, എറുവാട്ട് മോഹനന്, കെ.ദാമോദരന്‍ നായര്‍, എ.ഗോപാലന് നായര്‍, ഡോ.സുനില്‍കുമാര്‍ കോറോത്ത്, പ്രകാശന് മുതിരക്കാല്‍, എം.ജി.വിഷ്ണു, രമേശന് എറുവാട്ട്, കെ.രമേഷ് കുമാര്‍, ടി.വി.സരസ്വതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: