അവിടനല്ലൂര്‍: താല്‍ക്കാലിക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവരികയായിരുന്ന അവിടനല്ലൂരിലെ സാന്ദീപനി ഇം ഗ്ലീഷ്മീഡിയം സ്‌കൂള്‍ പുതിയ കെട്ടിടത്തിലേക്ക് മാറി. വിദ്യാലയമന്ദിര ഉദ്ഘാടനം കൊളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്തു. അക്കാമദിക് നേട്ടങ്ങളല്ല മാനുഷിക മൂല്യങ്ങളാണ് യഥാര്‍ത്ഥ വിദ്യാഭ്യാസംകൊണ്ട് ഉദ്ദേശിക്കുന്നത് എന്ന് സ്വാമി പറഞ്ഞു. അനുദിനം കലുഷിതമായി കൊണ്ടിരിക്കുന്ന സാമൂഹിക കുടുംബ പശ്ചാത്തലങ്ങളില്‍ മൂല്യാധിഷ്ഠിത വിദ്യാഭ്യാസ പദ്ധതി വളരെ അത്യാവശ്യമാണെന്ന് സ്വാമി ഓര്‍മ്മിപ്പിച്ചു.
ചടങ്ങില്‍ ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടിമാസ്റ്റര്‍ മുഖ്യപ്രഭാഷണം നടത്തി. വിവിധ മത്സരങ്ങളില്‍ സമ്മാനാര്‍ഹരായ കുട്ടികള്‍ക്കുള്ള സമ്മാനവിതരണം അദ്ദേഹം നിര്‍വ്വഹിച്ചു.
വിദ്യാനികേതന്‍ മേഖലാ ട്രഷറര്‍ വി.പി. കൃഷ്ണന്‍, വാര്‍ഡ്‌മെമ്പര്‍ ടി.പി. രമ്യ, ബിന്ദുപ്രകാശ്, പി.കെ. ദിനകരന്‍ എന്നിവര്‍ സംസാരിച്ചു. പ്രശാന്ത് നരയംകുളം അധ്യക്ഷത വഹിച്ചു.
















