Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 22, 2016, 10:14 pm IST
in Kottayam

എരുമേലി: ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച നടക്കുന്ന ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങള്‍ക്ക് പൊന്‍കുന്നം സംഘടനാ ജില്ലയില്‍ വിപുലമായ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.

അഞ്ചു താലൂക്കുകളിലായി നൂറു കേന്ദ്രങ്ങളാണ് ശ്രീകൃഷ്ണ ജയന്തി ആഘോഷം നടക്കുന്നത്. 250ലധികം വരുന്ന ശോഭായാത്രകളിലായി പതിനായിരത്തോളം കൃഷ്ണവേഷധാരികളും, ആയിരത്തിലധികം മറ്റുവേഷങ്ങളുമായി ആഘോഷം നടക്കുമ്പോള്‍ അണിനിരക്കുന്ന ജനാവലി മലയോര മേഖലയെ അമ്പാടികടലായി മാറ്റുന്ന ദൃശ്യവിസ്മയത്തിന് ശ്രീകൃഷ്ണ ജയന്തി ആഘോഷം വേദിയാകും. പ്രകൃതിയെ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ഗോപൂജാ, വൃക്ഷ പൂജ, നദീ പൂജ, അഗ്‌നി പൂജകളും, സാംസ്‌ക്കാരിക സമ്മേളനങ്ങള്‍, ചിത്രരചനാ മത്സരങ്ങള്‍, കലാമത്സരങ്ങള്‍, വൃക്ഷതൈ വിതരണം, അഞ്ഞൂറിലധികം കേന്ദ്രങ്ങളില്‍ പതാകദിനാചരണം എന്നിവ വിവിധ ആഘോഷ കേന്ദ്രങ്ങളില്‍ നടന്നു കഴിഞ്ഞു.

തൈവക്കാം, തണലേകാം താപമകറ്റാം എന്ന പദ്ധതിയുടെ ഭാഗമായി കിടങ്ങൂരില്‍ നടക്കുന്ന ആഘോഷത്തില്‍ വേഷമണിഞ്ഞൊരുങ്ങുന്ന ആയിരം കുട്ടികള്‍ക്ക് ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ വി.ജെ രാജ്‌മോഹന്‍ വൃക്ഷ തൈകള്‍ നല്‍കും. കൂടാതെ ശോഭായാത്ര സമാപനത്തോടനുബന്ധിച്ച് ആഘോഷ കേന്ദ്രങ്ങളില്‍ ഭജനയും, പ്രസാദ വിതരണവും, പൊതു സമ്മേളനങ്ങളും നടക്കും. മുക്കൂട്ടുതറ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ശോഭായാത്രകള്‍ക്ക് ശേഷം തിരു അവതാര ദര്‍ശനം നടത്തും.

ജില്ലയിലെ പ്രമുഖ സ്ഥലങ്ങളായ പാലാ , കിടങ്ങൂര്‍, അന്തിനാട്, തമ്പലക്കാട്, പൊന്‍കുന്നം, കൊടുങ്ങൂര്‍, മുണ്ടക്കയം, എരുമേലി, മുക്കൂട്ടുതറ, പൂഞ്ഞാര്‍ എന്നീ കേന്ദ്രങ്ങളില്‍ മഹാശോഭായാത്രകളും നടക്കും. ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ നടക്കുന്ന ആഘോഷ പരിപാടികള്‍ക്ക് ജില്ലാ അധ്യക്ഷന്‍ റ്റി. ജി. മോഹന്‍ ദാസ്, ഉപാധ്യക്ഷന്‍മാരായ റ്റി.എസ് ശിവകമാര്‍, സുമാ ഗോപിനാഥ്, കാര്യദര്‍ശി എം.ആര്‍ രാജേഷ്, സഹകാര്യദര്‍ശി ഹര്‍ഷ ജി.നായര്‍, സംഘടനാ സെക്രട്ടറി ഹരിപ്രസാദ് വി.എസ്, ഖജാന്‍ജി ബിന്ദു .ജി നായര്‍. ഭഗിനി പ്രമുഖ ചിഞ്ചു കെ.ആര്‍ എന്നിവര്‍ നേതൃത്വം നല്‍കും.

പാലാ: ശ്രീകൃഷ്ണജയന്തി, ചട്ടമ്പിസ്വാമി ജയന്തി എന്നിവ സംയുക്തമായി ഐങ്കൊമ്പ് പാറേക്കാവില്‍ ബുധനാഴ്ച ആഘോഷിക്കും. വിശേഷാല്‍ പൂജകള്‍, നാമജപം, സത്സംഗം, ശോഭായാത്ര, ഭരണിയൂട്ട് എന്നിവ നടക്കും. വടയമ്പാടി പരമഭട്ടാര ഗുരുകുലാശ്രമാധിപതി ശ്രീമദ് കൈലാനന്ദതീര്‍ത്ഥപാദര്‍ ജയന്തി സന്ദേശം നല്‍കും.

പാലാ: ഭരണങ്ങാനം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ ശ്രീകൃഷ്ണജയന്തി ദിനത്തില്‍ രാവിലെ 8 മുതല്‍ നാരായണീയപാരായണം, 10.30ന് ഉണ്ണിയൂട്ട്, വൈകിട്ട് 6.30ന് മേജര്‍സെറ്റ് കഥകളി-രുഗ്മിണീസ്വയംവരം, രാത്രി 12ന് അഷ്ടമിപൂജ

തമ്പലക്കാട്: വിവിധ ബാലഗോകുലങ്ങളുടെ ആഭിമുഖ്യത്തില്‍ അഷ്ടമിരോഹിണി ബുധനാഴ്ച ആഘോഷിക്കും. രാവിലെ 7.30ന് ശ്രീമഹാദേവ ക്ഷേത്രത്തില്‍ നാരായണീയപാരായണം, 3.30ന് ശ്രീഹാകാളിപാറ ദേവീക്ഷേത്രം, ശ്രീലക്ഷ്മി ബാലഗോകുലം തൊണ്ടുവേലി, ആക്കാട്ട്, എറികാട് വായനശാല എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്ര തോട്ടുവാ കവലയില്‍ ഒന്നിച്ച് മഹാശോഭായാത്രയായി മഹാദേവ ക്ഷേത്രത്തിലേക്ക് പുറപ്പെടും. 5.30ന് ജന്മാഷ്ടമി സന്ദേശം, ഉറിയടി, 6.30ന് പൂമൂടല്‍, രാത്രി 11.30ന് ജന്മാഷ്ടമി പൂജ എന്നിവ നടക്കും.

പനമറ്റം: ശ്രീഭദ്രാ ബാലഗോകുലത്തിന്റെയും വിവിധ ഹൈന്ദവ സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ശ്രീകൃഷ്ണജയന്തി ബുധനാഴ്ച ആഘോഷിക്കും. രാവിലെ 8.00ന് വിളംബര ഘോഷയാത്ര, 2.30ന് ഇളങ്ങുളം മുത്താരമ്മന്‍ കോവില്‍, വെളിയന്നൂര്‍ ശ്രീധര്‍മ്മ ശാസ്താ ക്ഷേത്രം, കാവുംമുറി, കൃഷ്ണനഗര്‍, വെള്ളാപ്പള്ളില്‍ ശ്രീഭഗവതി ക്ഷേത്രം എന്നിവിടങ്ങളില്‍ നിന്നുള്ള ശോഭായാത്രകള്‍ പനമറ്റം സ്റ്റോര്‍ ജംങ്ഷനില്‍ സംഗമിച്ച് മഹാശോഭായാത്രയായി പനമറ്റം ശ്രീഭഗവതി ക്ഷേത്രസന്നിയില്‍ എത്തിച്ചേരും. 5.30ന് ഉറിയടി.

എലിക്കുളം: ഉരുളികുന്നം, എലിക്കുളം ബാലഗോകുലങ്ങളുടെ ശ്രീകൃഷ്ണ ജയന്തി ആഘോഷ 24ന് നടത്തും. മേല്‍ശാന്തി പത്തിയില്‍മന ഉണ്ണികൃഷ്ണന്‍ നമ്പൂതിരി കാര്‍മ്മികത്വം വഹിക്കും. 3ന് ഐശ്വര്യഗന്ധര്‍വ്വ സ്വാമി ക്ഷേത്രത്തില്‍ നിന്നും ആളുറുമ്പ് ഗുരുദേവ ക്ഷേത്രത്തില്‍ നിന്നും പുറപ്പെടുന്ന ശോഭായാത്രകള്‍ സംഗമിച്ച് മഹാശോഭായാത്ര എലിക്കുളം ഭഗവതി ക്ഷേത്രത്തില്‍ സമാപിക്കും.

ഇളങ്ങുളം: ശ്രീധര്‍മ്മശാസ്താ ബാലഗോകുലം, പുല്ലാട്ടുകുന്ന് പരാശക്തി ബാലഗോകുലം എന്നിവയുടെ ശ്രീകൃഷ്ണ ജയന്തി ആഘോഷം 24ന് നടക്കും. രാവിലെ 10ന് വൃക്ഷപൂജ, 2.30ന് ഗോപൂജ, 3.00ന് ഇളങ്ങുളം ശാസ്താ ക്ഷേത്രത്തില്‍ നിന്നും പുല്ലാട്ടുകുന്ന് ക്ഷേത്രത്തില്‍ നിന്നും തുടങ്ങുന്ന ശോഭായാത്രകള്‍ കൂരാലിയില്‍ സംഗമിച്ച് ഇളങ്ങുളം ശാസ്താ ക്ഷേത്രത്തില്‍ സമാപിക്കും.

പാറത്തോട്: ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് പാറത്തോട് ചിറഭാഗം അയ്യപ്പ സേവാസംഘത്തിന്റെയും പുളിമൂട് എച്ച്‌വൈഎംഎയുടെയും ആഭിമുഖ്യത്തില്‍ ശോഭായാത്ര സംഘടിപ്പിക്കും. വൈകുന്നേരം നാലിന് പുളിമൂട്ടില്‍ നിന്ന് ശോഭായാത്ര പുറപ്പെടും. പാറത്തോട് പള്ളിപ്പടി, പാറത്തോട് ടൗണ്‍, മലനാട് ജംഗ്ഷന്‍, പഴൂമല ജംഗ്ഷന്‍ എന്നിവിടങ്ങളിലൂടെ ചിറഭാഗം ശ്രീ അയ്യപ്പന്റെയും ശ്രീഭുവനേശ്വരിദേവിയുടെയും ക്ഷേത്രാങ്കണത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് ഉറിയടി, പ്രസാദവിതരണം, ദീപാരാധന എന്നിവ നടക്കും. മേല്‍ശാന്തി കടമ്മനാട്ടില്ലം പ്രവീണ്‍ നമ്പൂതിരി കാര്‍മികത്വംവഹിക്കും.

പാലാ: ശ്രീകൃഷ്ണജയന്തി ആഘോഷങ്ങളുടെ വരവറിയിച്ച് നാടെങ്ങും പതാക ദിനം ആചരിച്ചു. ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ മീനച്ചില്‍ താലൂക്കിലെ 200 കേന്ദ്രങ്ങളില്‍ പതാക ഉയര്‍ത്തി. അലങ്കരിച്ച കാവി പതാകകള്‍ നാടിന്റെ എല്ലാ ഭാഗങ്ങളിലും ഉയര്‍ന്നു.

മുണ്ടക്കയം: ശ്രീകൃഷ്ണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി മുണ്ടക്കയം പാര്‍ത്ഥസാരഥി ബാലഗോകുലത്തിന്റെ ആഭിമുഖ്യത്തില്‍ പതാകദിനാചരണവും വൃക്ഷ തൈനടീലും നടന്നു. മുണ്ടക്കയം ടൗണില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി യൂണിറ്റ് പ്രസിഡണ്ട് സി.കെ കുഞ്ഞു ബാവ പതാക ഉയര്‍ത്തി. എസ്എന്‍ഡിപി ഗുരുദേവപുരം ജംങ്ഷനില്‍ എസ് എന്‍ഡിപി യോഗം ഡയറക്ടര്‍ ബോര്‍ഡംഗം ഡോ. പി. അനിയന്‍ പതാക ഉയര്‍ത്തി. കാണിക്കമണ്ഡപം ജംങ്ഷനില്‍ വിശ്വബ്രാഹ്മണസഭ കോളജ് ഡയറക്ടര്‍ ബോര്‍ഡംഗം എസ്. നടരാജന്‍, പാര്‍ത്ഥസാരഥി ക്ഷേത്രാങ്കണത്തില്‍ ക്ഷേത്രം മേല്‍ശാന്തി ശ്രീവത്സന്‍ തിരുമേനി, ആഘോഷസമിതി രക്ഷാധികാരി പി.ആര്‍ ജയകുമാര്‍, സി. സി. മോഹനന്‍. ആര്‍, രഞ്ജിത്ത് തുടങ്ങിയവര്‍ വിവിധയിടങ്ങളില്‍ പതാക ഉയര്‍ത്തി.വണ്ടന്‍പതാല്‍, 35-ാം മൈല്‍, വെള്ളനാടി, 31, വേങ്ങക്കുന്ന്. പാറേലബലം, ചെളിക്കുഴി, നെന്‍മേനി, മുറിക്കല്ലുംപുറം, പൈങ്ങണ എന്നിവിടങ്ങളിലായി 51 കേന്ദ്രങ്ങളില്‍ പതാകദിനം നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഓപ്പറേഷന്‍ ‘സ്റ്റീല്‍ ബേര്‍ഡ്’: എറണാകുളത്ത് 2 ക്രിമിനലുകള്‍ പിടിയിലായി

India

വീട്ടിൽ 18 കുട്ടികളും, രണ്ട് ഭാര്യമാരും , മൂന്നാം നിക്കാഹിനൊരുങ്ങി ഗ്രാമത്തലവൻ : തലയ്‌ക്കടിച്ച് കൊലപ്പെടുത്തി ചാക്കിൽ കെട്ടി ഉപേക്ഷിച്ച് കാമുകി

Cricket

ഈ വര്‍ഷത്തെ ഹോം സീസണ്‍ മത്സരക്രമം ബിസിസിഐ പ്രഖ്യാപിച്ചു

Kerala

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വേനലവധി : വ്യാജപ്രചാരണത്തിനെതിരെ ഡിജിപിക്ക് പരാതി നല്‍കി വിദ്യാഭ്യാസ വകുപ്പ്

Kerala

സംസ്ഥാനത്ത് മത്സരചിത്രം തെളിഞ്ഞു, ആകെ 890 സ്ഥാനാര്‍ത്ഥികള്‍, കൂടുതല്‍ സ്ഥാനാര്‍ത്ഥികളുളളത് കൊടുവളളിയില്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തനിച്ച് മത്സരിക്കും , സ്ഥാനാർത്ഥികളുടെ പട്ടിക നാളെ : രണ്ടും കൽപ്പിച്ച് തമിഴക വെട്രി കഴകം നേതാവ് വിജയ്

വിവാഹം കഴിക്കാൻ നിർബന്ധിച്ച 52 കാരിയെ സുഹൃത്തായ 21 കാരൻ കൊലപ്പെടുത്തി

ഹോട്ടൽ മുറികളിൽ എംഡിഎംഎ കച്ചവടം ; മുൻ സന്തോഷ് ട്രോഫി താരം പിടിയിൽ

ഇന്ത്യയ്‌ക്ക് കൈമാറുന്ന തീരുമാനം പുനഃപരിശോധിക്കണം : 13,000 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ ഹർജി ലണ്ടൻ കോടതി തള്ളി

പി കെ ശശിക്ക് അപരനായി ശശി പി കെ, മുഹമ്മദ് മുഹ്സിന് അപരനായി മുഹമ്മദ് മുഹ്‌സിന്‍ പികെ,അപരന്മാര്‍ നിരവധി

വിമാനത്താവളത്തിലെ പ്രാർത്ഥനമുറിയിൽ വച്ച് ദുർഗാസൂക്തങ്ങൾ ചൊല്ലി മാധവി ലത : ചെയ്തത് തെറ്റ് , ഈ മുറി നിസ്കാരത്തിന് മാത്രമുള്ളതാണെന്ന് ഇസ്ലാമിസ്റ്റുകൾ

അജാസിന്റെ കോഴിഫാമിൽ കണ്ടെടുത്തത് ആളെ കൊല്ലാൻ പാകത്തിനുള്ള ഗുണ്ടുകൾ , വിനീതിന്റെ പ്രത്യേക തരം കത്തി : കൊടും ക്രിമിനലുകൾ അറസ്റ്റിൽ

ജി സുധാകരന് തെങ്ങിന്‍ തോട്ടം, അഹമ്മദ് ദേവര്‍കോവിലിന് ബക്കറ്റ് , കെ കെ രമയ്‌ക്ക് ടെലിവിഷന്‍

പശ്ചിമേഷ്യൻ പ്രതിസന്ധി: വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഫ്രാൻസ് സന്ദർശിക്കും : ജർമ്മനി, ഇറ്റലി അടക്കമുള്ള രാജ്യങ്ങളുടെ പ്രതിനിധികളുമായി ചർച്ച നടത്തും

വി ശിവന്‍കുട്ടി മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചു : ബിജെപി പരാതി നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.