ഭഗവാന്റെ അവതാരകാലത്ത് ഒരു സമ്പൂർണ്ണ സൂര്യഗ്രഹണ മുണ്ടായിരുന്നു ആപുണ്യവേളയിൽ ഭാരതഭൂമിയിലെ എല്ലാപ്രജകളും തീർത്ഥസ്‌നാനംചെയ്യാനും ദാനംചെയ്യാനും വേണ്ടി സ്യമന്തപഞ്ചകം എന്ന തീർത്ഥത്തിൽ എത്തിച്ചേർന്നിരുന്നു. ”തത്രാഗൻ ഭാരതീഃ പ്രജാഃ” എന്നാണ് ഭാഗവതത്തിൽ വിവരിക്കുന്നത്.
നാലുവർണ്ണങ്ങളിലും നാലാശ്രമങ്ങളിലും ഉൾപ്പെട്ടവർ മാത്രമല്ല, വനവാസികളും നായാടികളും ശ്വപയന്മാരും ഉണ്ടായിരുന്നു. എല്ലാവർക്കും തന്റെ ദിവ്യ മംഗള വിഗ്രഹം കാട്ടിക്കൊടുക്കുകയും സംസാരിക്കുകയും പുഞ്ചിരിക്കുകയും കടാക്ഷിക്കുകയും ചെയ്ത് ഭഗവാൻ ആനന്ദ സായൂജ്യത്തിൽ എല്ലാവരേയും ആറാടിച്ചു. സംസാര ദുഃഖത്തിൽ നിന്നും രക്ഷിച്ചു. ഇതാണ് വിപുലവും ഉന്നതവുമായ സാധുപരിത്രാ ണത്തിന്റെ സ്വഭാവം.
















