കോഴിക്കോട്: റിയോ ഒളിമ്പിക്‌സില്‍ മെഡല്‍ നേടിയ ഭാരതത്തിന്റെ അഭിമാന താരങ്ങളായ സാക്ഷി മല്ലിക്കിനെയും പി.വി. സിന്ധുവിനെയും അഭിനന്ദിക്കുന്നതിനും സന്തോഷം പങ്കുവെക്കുന്നതിനുമായി ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ സ്‌പോര്‍ട്‌സ് പ്രേമികളും, സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളും, പ്രമുഖ വ്യക്തികളും മാനാഞ്ചിറ സ്‌ക്വയറില്‍ ഒത്തുചേര്‍ന്നു. പരിപാടിയോടുനുബന്ധിച്ച് കുട്ടികളുടെ ഘോഷയാത്രയും നടന്നു.
സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് കെ.ജെ. മത്തായി അദ്ധ്യക്ഷത വഹിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി പി.പി. അനിത മധുരവിതരണം നടത്തി. മുന്‍ മേയര്‍ ഒ. രാജഗോപാല്‍, കട്ടയാട്ട് വേണുഗോപാല്‍, മുസമ്മില്‍, കോച്ച് നാസര്‍, ശശിധരന്‍ മാസ്റ്റര്‍, റോയി ജോണ്‍, ഷാനവാസ് എന്നിവര്‍ അനുമോദന പ്രസംഗം നടത്തി. എ. മൂസ ഹാജി സ്വാഗതവും, ഡിസ്ട്രിക്ട് സ്‌പോര്‍ട്‌സ് ഓഫീസര്‍ എസ്. ലതകുമാരി നന്ദിയും പറഞ്ഞു.
















