പന്തീരാങ്കാവ്: മാങ്കാവ്-പൊക്കുന്ന് റോഡില്‍ കടുപ്പിനിക്ക് സമീപം ചാക്കില്‍ കെട്ടി നിക്ഷേപിച്ച മാലിന്യങ്ങള്‍ ചീഞ്ഞ് നാറുന്നു. ഇതുകാരണം റോഡിലൂടെ കാല്‍നയാത്രക്കാര്‍ക്കും വാഹനങ്ങള്‍ക്കും പോവാന്‍ പറ്റാത്ത അവസ്ഥയാണു ള്ളത്. ഭക്ഷണാവശിഷ്ടങ്ങള്‍ക്കായി തെരുവ്‌നായ്‌ക്കള്‍ ഇവിടെ തമ്പടിക്കുന്നു. വഴിയാത്രക്കാര്‍ക്ക് നടക്കാന്‍ പറ്റാത്ത തരത്തില്‍. മറ്റൊരു അപകട ഭീഷണിയായി ഇത് മാറിയിരിക്കുകയാണ്. മാലിന്യങ്ങള്‍ നീക്കം ചെയ്യാതെ ഇവിടെയിട്ട് കത്തിക്കുന്നതും പതിവുകാഴ്ചയാണ്.
















