ഭാരതത്തിലെ മൂന്നു ഭാഷകളില്‍ സൂപ്പര്‍ ഹിറ്റ് ആയി പ്രദര്‍ശിപ്പിച്ചു വരുന്ന മോഹന്‍ലാല്‍ ചിത്രമായ വിസ്മയം എന്ന സിനിമയുടെ വിജയം ലാല്‍ കെയെര്‍സ് ആന്റ് മോഹൻലാൽ ഫാൻസ് ഓണ്‍ലൈന്‍ യൂണിറ്റ് ബഹ്‌റൈൻ “വിസ്മയസന്ധ്യ” എന്ന പേരിൽ ആഘോഷിച്ചു.
മോഹൻലാൽ ചിത്രങ്ങളിലെ ഗാനങ്ങളും, നൃത്തങ്ങളും മറ്റു കലാ പരിപാടികളും കോർത്തിണക്കിയായിരുന്നു പരിപാടി ആഘോഷിച്ചത്. ലാല്‍ കെയെര്‍സ് പ്രസിഡന്റ് ജഗത് കൃഷ്ണകുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ സെക്രട്ടറി എഫ്.എം ഫൈസല്‍ സ്വാഗതം ആശംസിച്ചു. ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ ശ്രീ. എബ്രഹാം ജോണ്‍, ബിഗ് ഫെയ്സ് ചെയര്‍മാന്‍ പി. ഉണ്ണികൃഷ്ണന്‍, ബി കെ എസ് മുന്‍ പ്രസിഡന്റ് വര്‍ഗീസ് കാരക്കല്‍, ഐ വൈ സി സി മുന്‍ രക്ഷാധികാരി ബിജു മലയില്‍ എന്നിവര്‍ മുഖ്യാതിഥികള്‍ ആയിരുന്നു.
ജോയിന്റ് സെക്രട്ടറി മനോജ് മണികണ്ഠന്‍ നന്ദി പ്രകാശിപ്പിച്ചു. ഉദ്ഘാടന ചടങ്ങില്‍ വച്ച് ബഹറൈനിലെ കൊച്ചു ഗായിക തന്‍വി ഹരിയെ മോഹന്‍ലാല്‍ ഫാന്‍സിനു വേണ്ടി എബ്രഹാം ജോണ്‍ മെമന്റോ നല്‍കി ആദരിച്ചു. കൂടാതെ ലാല്‍ കെയെര്‍സ് പ്രതിമാസം നടത്തുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടുത്ത മാസം നാട്ടില്‍ വച്ച് കൈമാറാനുള്ള സഹായധനം ട്രെഷറര്‍ ഷൈജു പ്രസിഡണ്ടിനു കൈമാറി.
നൂറിലധികം വരുന്ന ബഹ്‌റൈന്‍ മോഹന്‍ലാല്‍ ഫാന്‍സ് അംഗങ്ങളും കുടുംബങ്ങളും നിറഞ്ഞ സദസ്സിന് മുന്നില്‍ കൊച്ചു ഗായിക തന്‍വി ഹരി, ശരത്, രമ്യ, ആരതി, ലിജോ, സുബിന്‍ എന്നിവര്‍ ആലപിച്ച ഗാനങ്ങളും, വിപിന്‍ (ചാനല്‍ ഡാന്‍സര്‍ മത്സരാര്‍ത്ഥി) അവതരിപ്പിച്ച നൃത്തവും പരിപാടിക്ക് കൊഴുപ്പ് കൂട്ടി. മോഹന്‍ലാല്‍ ചിത്രങ്ങളെ ബന്ധപ്പെട്ട് നടത്തിയ മള്‍ട്ടിമീഡിയ ക്വിസ് പ്രോഗ്രാമില്‍ പങ്കെടുത്ത് വിജയിച്ചവര്‍ക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
പ്രോഗ്രാം കണ്‍വീനര്‍മാരായ നന്ദന്‍, മനോജ്, ലാല്‍ കെയെര്‍സ് വൈസ് പ്രസിഡന്റ് പ്രജില്‍, ടിറ്റോ, ജോ. സെക്രട്ടറി കിരീടം ഉണ്ണി, മറ്റു എക്സിക്യുട്ടീവ് അംഗങ്ങള്‍, എന്നിവര്‍ പ്രോഗ്രാം നിയന്ത്രിച്ചു
പ്രതികരിക്കാൻ ഇവിടെ എഴുതുക: