ചങ്ങനാശേരി: ആചാരാനുഷ്ഠാനങ്ങള്‍ക്ക് വിരുദ്ധമായി ശബരിമലയില്‍ പുതിയ ഭരണപരിഷ്‌ക്കാരങ്ങള്‍ യാതൊരുകാരണവശാലും നടപ്പിലാക്കരുതെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയിസ് സംഘ് സംസ്ഥാന പ്രസിഡന്റ് പി.എന്‍.കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു. ഭഗവാന്റെ ഹിതവും തന്ത്രിയുടെ അഭിപ്രായവും ഹൈന്ദവപ്രസ്ഥാനങ്ങളുടെയും ദേവസ്വം ബോര്‍ഡിന്റെയും അഭിപ്രായതീരുമാനത്തില്‍ മാത്രമേ ഭരണപരിഷ്‌കാരങ്ങള്‍ നടപ്പാക്കാവൂ എന്നും ആവശ്യപ്പെട്ടു.
















